അന്ധവിശ്വാസങ്ങൾ സമസ്ത അതിർവരമ്പുകളേയും അതിലംഘിച്ചുകൊണ്ട് കേരളീയജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കുതിച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു 'ദശാസന്ധി'യിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്യോതിഷം നാൾപ്പൊരുത്തം മാത്രം നോക്കിക്കൊണ്ടിരുന്ന കാലത്തിൽനിന്ന് നാം വളരെയേറെ പിന്നോട്ടുപോയിരിക്കുന്നു. പാപസാമ്യം, എന്തിനും ഏതിനും മുഹൂർത്തങ്ങൾ, ചൊവ്വാദോഷം എന്നിവയൊക്കെ വിശ്വാസികളെ ഒരരുക്കാക്കിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന അന്ധവിശ്വാസങ്ങളാണ് വാസ്തുവും നാഡീജ്യോതിഷവും. പണ്ട് ഒരു കുട്ടി ജനിച്ചാലോ, ഒരു കല്യാണം നടത്താനോ മാത്രം ജ്യോത്സ്യനെ സമീപിച്ചാൽ മതിയായിരുന്നെങ്കിൽ ഇന്ന് ഒരു വർഷത്തിൽ തന്നെ പലതവണ 'വിദഗ്ധ'ഉപദേശം സ്വീകരിക്കേണ്ടി വരുന്നു. എന്തുകൊണ്ടിങ്ങനെ? ജ്യോതിഷത്തിന്റെ മണ്ടത്തരങ്ങൾ എത്രമാത്രം വ്യക്തമാക്കിയാലും വിശ്വാസികൾ വീണ്ടും ജ്യോതിഷിയെ തേടിപ്പോകുന്നത് എന്തുകൊണ്ടാണ്? ശ്രീ. രവിചന്ദ്രന്റെ 'പകിട 13' എന്ന പുസ്തകം ഇതിനെല്ലാമുള്ള വിശദീകരണം ഭംഗിയായി വരച്ചുകാണിക്കുന്നുണ്ട്.
"ജ്യോത്സ്യൻ പറയുന്നതെല്ലാം തെറ്റാവുകയാണെങ്കിൽ സ്വബോധമുള്ള ആരും അയാളെ തേടിപ്പോവുകയില്ല. അപ്പോൾ പ്രവചനങ്ങളിൽ ചിലതെങ്കിലും ശരിയായി കുറേപ്പേർക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെന്നു തീർച്ച. ഇതിനെക്കുറിച്ച് നിങ്ങൾക്കെന്തു പറയാനുണ്ട്?" എന്നാണ് ജ്യോതിഷവക്താക്കൾ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം. കുറെപ്പേരെങ്കിലും ഇതിലെ പരമാർത്ഥം തിരിച്ചറിയാതെ കുഴങ്ങിപ്പോവുകയും ചെയ്യും. രവിചന്ദ്രന്റെ പുസ്തകം ഇതിനെല്ലാമുള്ള ഉത്തരങ്ങൾ നല്കുന്നുണ്ട്. പണി അറിയാവുന്ന ഒരു ജ്യോതിഷിയും കൃത്യതയുള്ള പ്രവചനം നടത്തുകയില്ല എന്നതാണ് അതിൽ ആദ്യത്തേത്. ഇന്ന ദിവസം, ഇന്ന സ്ഥലത്ത്, ഇന്ന സമയത്ത്, ഇന്നത് നടക്കും എന്ന് ഒരു പ്രവചനത്തിലും കണ്ടെത്താനാവുകയില്ല. പകരം വളച്ചും തിരിച്ചുമൊക്കെ രണ്ടുതരത്തിലും വ്യാഖ്യാനിക്കാവുന്ന, 'ബർനം പ്രസ്താവങ്ങൾ' എന്ന വകുപ്പിൽ പെടുന്ന കുറെ സാധ്യതകൾ മാത്രമേ അവർ പറയൂ. നേട്ടവും കോട്ടവും ഉൾപ്പെടുത്തി കുറെ സാധ്യതകൾ പറയുമ്പോൾ അതിൽ ചിലതൊക്കെ ശരിയാവുന്നത് സംഭാവ്യതയുടെ കണക്കുകൾ അനുസരിച്ചു മാത്രമാണ്. വിശ്വാസി പക്ഷേ ഫലിക്കുന്നതുമാത്രം ഓർമവെയ്ക്കുകയും ചീറ്റിപ്പോയത് മറന്നുകളയുകയും ചെയ്യും. ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ജാതകഫലങ്ങൾ ആർക്കുവേണമെങ്കിലും തങ്ങളുടേതാണെന്നു തോന്നിപ്പിക്കുന്നവയാണ്.അങ്ങനെയുള്ള പ്രവചനങ്ങളാണ് 'അച്ചട്ടായി' വിശ്വാസിക്കു തോന്നുന്നത്.
ജ്യോതിഷം ഉൾപ്പെടെ പുരാതനമായി ലഭിച്ച എന്തും നമുക്ക് 'ശാസ്ത്ര'മാണ്. എന്നാൽ ഇത് ആധുനിക ശാസ്ത്രവുമായി (science) തെറ്റിദ്ധരിക്കരുതെന്ന് രവിചന്ദ്രൻ നമുക്കു മുന്നറിയിപ്പു തരുന്നു. ഗുരുവോ, മറ്റേതെങ്കിലും അധികാരകേന്ദ്രത്തിൽ നിന്നോ 'ശാസിക്കപ്പെട്ടത്' എന്ന അർത്ഥം മാത്രമേ ഈ 'ശാസ്ത്ര'ത്തിനുള്ളൂ. യഥാർത്ഥത്തിൽ അധികാരകേന്ദ്രങ്ങളുടെ സാധുതയില്ലാത്ത ശാസനങ്ങൾ നിരാകരിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നത്. റോയൽ സൊസൈറ്റിയുടെ nullius in verba (ആരുടേയും വാക്കിൽ നിന്നല്ല, on nobody's words) എന്ന പ്രോക്തം തന്നെ ശ്രദ്ധിക്കുക. അസത്യവല്ക്കരണക്ഷമത, ആവർത്തനക്ഷമത, പ്രയോജനക്ഷമത, പ്രാപഞ്ചികത, വസ്തുനിഷ്ഠമായ സത്യാപനക്ഷമത തുടങ്ങിയ അഞ്ച് അടിസ്ഥാനഗുണങ്ങളാണ് അതിനുള്ളത്. ഈ പുസ്തകത്തിൽ പലവട്ടം അടിവരയിട്ടുറപ്പിക്കുന്ന തത്വങ്ങളാണിവ. ജ്യോതിഷപ്രവചനങ്ങളുടെ കൃത്യത വസ്തുനിഷ്ഠമായി പരീക്ഷിക്കാൻ നടത്തിയ ഡീൻ-കെല്ലി പരീക്ഷണം (1958 - 2003), ഷോണ്‍ കാൾസൻ പരീക്ഷണം (1985) മുതലായ പഠനങ്ങളുടെ വിശദാംശങ്ങളും ഉണ്ട്. ഈ പരീക്ഷണങ്ങളൊക്കെ തെളിയിച്ചത് ജ്യോതിഷം അബദ്ധമാണെന്നു തന്നെയാണ്. നാഡീജ്യോതിഷത്തെയും വിശദമായി പൊളിച്ചടുക്കുന്നുണ്ട് ഈ പുസ്തകത്തിൽ. കാരം ബോർഡിനെ ആധാരമാക്കിയുള്ള 'കാരം ജ്യോതിഷം' എന്ന തട്ടിപ്പിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും അത് ഗ്രന്ഥകാരന്റെ ഭാവനാസൃഷ്ടി മാത്രമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു. ഒരു മനുഷ്യന് ഇത്രയൊക്കെ കഴുതയാകാൻ സാധിക്കുമോ? വരാഹമിഹിരന്റെ ബ്രഹദ് ജാതകത്തിലുള്ള തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളത് പാരമ്പര്യവാദികൾ വിശദീകരിക്കേണ്ടതാണ്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളൊന്നും ജാതകം നോക്കിയല്ല വിവാഹം നടത്തിയിട്ടുള്ളതായി കാണുന്നത് (അർജുനൻ - സുഭദ്ര, കൃഷ്ണൻ - രുക്മിണി, ദുഷ്യന്തൻ - ശകുന്തള, രാമൻ - സീത അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!). ഇതിന്റെ യഥാർത്ഥകാരണം രവിചന്ദ്രൻ വിശദീകരിക്കുന്നത് ജാതകം മുനിമാർ തപസ്സു ചെയ്തുണ്ടാക്കിയതാണെന്നു വാദിക്കുന്നവരെ ഞെട്ടിപ്പിക്കും. ജ്യോതിശാസ്ത്രം (astronomy) പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നെങ്കിലും, ഫലഭാഗജ്യോതിഷം (astrology) ബാബിലോണിയയിൽ നിന്ന് പിന്നീട് ഇറക്കുമതി ചെയ്യപ്പെട്ടതാണെന്നതാണ് ഇതിന്റെ രഹസ്യം.
എന്നിരിക്കിലും വിക്കിപീഡിയ, ബ്ലോഗുകൾ, ചില വെബ് സൈറ്റുകൾ എന്നിവയോടുള്ള ഗ്രന്ഥകാരന്റെ അമിതാഭിമുഖ്യം പുസ്തകത്തിന്റെ ആധികാരികതയുടെ മാറ്റു കുറയ്ക്കുന്നു. ഇതൊക്കെ കേവലം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വേദികൾ മാത്രമല്ലേ? ഗ്രന്ഥകർത്താവ് തന്നെ അവതരിപ്പിക്കുന്ന ഒരു വസ്തുത തത്വമെന്ന രീതിയിൽ പറഞ്ഞതിനുശേഷം അതിന്റെ ഇംഗ്ലീഷ് പരിഭാഷയും നല്കുന്നത് അല്പം അരോചകവുമാണ്. ഉദാ: പേജ് 135-ലെ "അത് അടിസ്ഥാനപരമായി തിന്മയും വളരെ അപൂർവമായി നന്മയുമാണ്. It is inherently evil and rarely good". ഇങ്ങനെ പലയിടങ്ങളിൽ ആവർത്തിച്ചിരിക്കുന്നു. ആംഗലത്തിൽ പറഞ്ഞാലേ എടുപ്പുള്ളൂ എന്നു കരുതുന്നത് തെറ്റാണ്. ജ്യോതിഷം പഠിക്കാതെ അതിനെ വിമർശിക്കുന്നത് വിമർശനത്തിന്റെ മൂർച്ച കുറയ്ക്കും. അടിസ്ഥാനമില്ലാത്തത് പഠിക്കേണ്ടതുണ്ടോ എന്ന ഗ്രന്ഥകാരന്റെ വാദം പ്രായോഗികമായി ശരിയാണെങ്കിലും അത് പഠിച്ചാൽ ഇതിലും കൂടുതൽ പഴുതുകൾ രവിചന്ദ്രന് കണ്ടുപിടിക്കാൻ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത.
എല്ലാ മലയാളികളും വായിച്ചിരിക്കേണ്ട ഒരു നല്ല പുസ്തകം. ഇത്തരം രചനകൾ ഇനിയുമിനിയും ഉണ്ടാകട്ടെ.
Book review of 'Pakida 13' by Ravichandran C
ISBN: 9788126448951, DC Books

No comments:
Post a Comment