സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം. കേരളീയ സമൂഹത്തെ ഇത്ര കൃത്യമായി ആവിഷ്കരിക്കുന്ന നിഗമനങ്ങൾ വേറെയധികം കാണില്ല.
"പരദൂഷണങ്ങൾ, പൊങ്ങച്ചങ്ങൾ, വിധി കൽപ്പിക്കലുകൽ, അവനവനിലേക്കു നോക്കാതെ സമൂഹത്തെക്കുറിച്ചുള്ള ശാപവചനങ്ങൾ, പെറ്റ തള്ളയെ തള്ളിപ്പറയുന്ന നാക്കുകൊണ്ട് അമ്മദൈവങ്ങളെ പുകഴ്ത്തൽ, സ്വന്തം സന്തതികളെക്കുറിച്ചുള്ള അന്ധമായ മതിപ്പ്, മറ്റുള്ളവരുടേതിനോടുള്ള വെറുപ്പ്, ചിരിക്കുന്ന മുൻപല്ലുകൾക്കുള്ളിൽ ഇറുമ്മുന്ന അണപ്പല്ലുകൾ ഒളിപ്പിച്ചുകൊണ്ട് അയൽക്കാരോട് പുലർത്തുന്ന മൈത്രി, സമൂഹത്തിൽ ആദരിക്കപ്പെടുന്നവർ മാധ്യമങ്ങളിൽ അവമതിക്കപ്പെട്ടുകണ്ടാൽ എങ്ങുനിന്നെന്നില്ലാതെ ഹൃദയത്തിൽ നിറയുന്ന സന്തോഷം, അപരന്റെ മുഖത്തുനോക്കി അഭിനന്ദനം ചൊല്ലാനുള്ള അശേഷി, ഉള്ളിൽ ഉറവ വറ്റിയ നന്മകളെക്കുറിച്ചുള്ള കുറ്റബോധമൊളിപ്പിക്കാൻ എല്ലാ സാമൂഹ്യമൂല്യങ്ങളും തകർന്നിരിക്കുന്നതായുള്ള പ്രഖ്യാപനം, ഒട്ടും ഉറപ്പില്ലാഞ്ഞിട്ടും വയസ്സാകുന്തോറും സ്വന്തം മതത്തിലെ ദൈവത്തിൽത്തന്നെ തട്ടിത്തടഞ്ഞു വട്ടംകറങ്ങുന്ന ഭക്തി, അശ്ലീലമെന്നാൽ മറ്റുള്ളവന്റെ ലൈംഗികത മാത്രമാണെന്ന തീർപ്പ്, കൈവന്നവയേക്കാൾ മഹത്വമുള്ള കാര്യങ്ങൾക്ക് താൻ സർവഥാ അർഹനാണെന്നുള്ള തോന്നലിൽനിന്നുളവായ മനംമടുപ്പ്, പിന്നെ ഇതിനെല്ലാം മുകളിൽ, നാലുപേർ മാത്രമുള്ള സ്വന്തം കുടുംബത്തിനുവെളിയിലുള്ള സർവ മനുഷ്യാത്മാക്കളോടും ഉള്ളിൽ പുലർത്തിയ സമാനതകളില്ലാത്ത പുച്ഛം..."
ഏറിയും കുറഞ്ഞും അളവിൽ നമ്മുടെയെല്ലാം മനസ്സിലുള്ള ഇരുണ്ടുമൂടിക്കിടന്ന കാര്യങ്ങൾ തന്നെയല്ലേ ലേഖകൻ തന്റെ മെഴുകുതിരി വെളിച്ചത്തിൽ കാണിച്ചുതരുന്നത്?