ഇന്നലെ 'അശ്വമേധം' എന്ന ചിത്രം വീണ്ടും കാണാന്‍ ഇടവന്നു. 40 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചിത്രം അതിന്റെ പുതുമ നിലനിര്‍ത്തുന്നത് അത്ഭുതകരമായി അനുഭവപ്പെട്ടു. കുഷ്ഠരോഗം പൂര്‍ണമായും രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടു എങ്കിലും അതിലേക്കുള്ള പാത അന്ധവിശ്വാസത്തിന്റെയും മുന്‍വിധികളുടെയും കല്ലും മുള്ളും ചവിട്ടിയുള്ളതായിരുന്നു എന്ന് ഈ ചിത്രം കാട്ടിത്തരുന്നു. സത്യന് അവതരിപ്പിച്ച ശക്തമായ കഥാപാത്രം മന്ത്രവാദത്തിന്റെയും മൂഢവിശ്വാസത്തിന്റെയും പത്തി ചവുട്ടിയൊതുക്കുന്നത് കാണേണ്ടതുതന്നെയാണ്.
ഇന്ന് ഇതുപോലൊരു സിനിമ ഇറങ്ങുമോ എന്ന് സംശയം. ഒരുപക്ഷേ മന്ത്രവാദം കൊണ്ട് രോഗം മാറും എന്നുപോലും കാണേണ്ടിവന്നേക്കും. 'പൈതൃകം' പോലുള്ള ചവറുസിനിമകള്‍ ഉദാഹരണം. നാള്‍ക്കുനാള്‍ അന്ധവിശ്വാസത്തിന്റെ പിടിമുറുകിക്കൊണ്ടിരിക്കുന്ന കേരളസമൂഹത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? സമൂഹത്തില്‍ എന്താണ് വിറ്റഴിക്കാന്‍ കഴിയുന്നത് എന്നറിയാവുന്ന, പണത്തിന്റെ വിലയറിയാവുന്ന ഒരു നിര്‍മാതാവും ഇന്ന് മറ്റൊരു അശ്വമേധം നിര്‍മിക്കില്ല. കല്യാണത്തിനാണെങ്കില്‍ ജാതകവും മുഹൂര്‍ത്തവും, വീട് പണിയാന്‍ വാസ്തുവും ഗണപതിഹോമവും, ചികിത്സക്ക് ആയുര്‍വേദവും ഹോമിയോയും - മലയാളിയുടെ അന്ധവിശ്വാസങ്ങളുടെ പട്ടിക നീണ്ടുപോവുകയാണ്. റെയ്കി മുതലായ അഭ്യാസങ്ങള്‍ തിരശീലക്കുപിന്നില്‍ തയ്യാറാവുന്നുമുണ്ട്.
ഒരുപക്ഷേ വിശ്വാസങ്ങളും നമുക്ക് ഒരു ഫാഷന്‍ തരംഗമായിട്ടായിരിക്കാം അനുഭവപ്പെടുന്നത്. 60-70 കാലഘട്ടത്തിലെ പുരോഗമനചിന്താഗതിയില്‍ നിന്ന് കേരളം ഒട്ടേറെ പിന്നോക്കം പോയി. നവീന ആശയങ്ങളും, സംവരണവും തെളിച്ചിട്ട വഴിയിലൂടെ മുന്നേറിയ പിന്നോക്കക്കാര്‍ പക്ഷേ മുന്‍പുണ്ടായിരുന്നവരേക്കാള്‍ കടുത്ത വിശ്വാസികളാവുന്ന വിചിത്രകാഴ്ചയും കാണുന്നു.
എല്ലാം ശരിയാകുമായിരിക്കും, എന്നെങ്കിലും..