ഇന്നലെ രാത്രി കോഴിക്കോട് നഗരത്തിൽ ദാരുണമായ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി തുറന്നിട്ടിരുന്ന ഓടയിൽ ഒരു സ്ത്രീ കാലുതെറ്റി വീഴുകയും കനത്ത മഴയെത്തുടർന്ന് നിറഞ്ഞൊഴുകിയിരുന്ന വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉടൻ സട കുടഞ്ഞെഴുന്നേറ്റു. കോഴിക്കോട് ജില്ലയിലെ എല്ലാ തുറന്നുകിടക്കുന്ന ഓടകളും മൂടാൻ മന്ത്രി മുനീർ കർശനനിർദേശം നൽകിയതായി ഫ്ലാഷ് ന്യൂസ് കണ്ടു.
പൊട്ടിച്ചിരിച്ചുപോയി.
മറ്റു ജില്ലകളിലും ആരെങ്കിലുമൊക്കെ ഓടയിൽ വീണു മരിക്കാൻ തയ്യാറാവുകയാണെങ്കിൽ അവിടെയും ഓടകൾ മൂടാൻ പുംഗവന്മാർ തയ്യാറാവുമായിരിക്കും.
പൊട്ടിച്ചിരിച്ചുപോയി.
മറ്റു ജില്ലകളിലും ആരെങ്കിലുമൊക്കെ ഓടയിൽ വീണു മരിക്കാൻ തയ്യാറാവുകയാണെങ്കിൽ അവിടെയും ഓടകൾ മൂടാൻ പുംഗവന്മാർ തയ്യാറാവുമായിരിക്കും.
ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു (അതോ ഓടയോ!) എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ?
No comments:
Post a Comment