സിനിമ ആധുനികകാലത്തിന്റെ അതുല്യമായ കലാരൂപമാണ്. പ്രയത്നമേതും കൂടാതെ എല്ലാ വീടുകളിലും കടന്നെത്തുന്ന ചലച്ചിത്രമാധ്യമം ഒരു വിഭാഗം യുവജനങ്ങളെ വളരെയധികം ആകർഷിക്കുന്നു. സാമ്പത്തികനേട്ടവും പ്രശസ്തിയും പ്രമുഖ സിനിമാപ്രവർത്തകരെ മറ്റു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. തിളങ്ങുന്ന ഓരോ താരത്തിനും പിന്നിൽ വഴിയിൽ വീണുപോയ നൂറുകണക്കിന് ഹതഭാഗ്യരുണ്ടെന്നു നാം ഓർക്കാറില്ല. മനസ്സിൽ വിരിഞ്ഞുനില്ക്കുന്ന സ്വപ്നങ്ങളെ ലക്ഷ്യമാക്കി സ്വന്തം കഴിവുമാത്രം മൂലധനമെന്നു കരുതി കലാപ്രതിഭകൾ മദിരാശിയിലേയ്ക്ക് തീവണ്ടി കയറിയിരുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നു. ദക്ഷിണഭാരത ഭാഷകളിലെ ചലച്ചിത്രങ്ങളെല്ലാം ചെന്നൈയിലാണ് അന്ന് നിർമ്മിക്കപ്പെട്ടിരുന്നത്. ലോസ് ഏഞ്ചൽസിനു ഹോളിവുഡ് എന്നപോലെ ചെന്നൈയിലെ കോടമ്പാക്കം എന്ന പ്രദേശത്താണ് സിനിമാക്കാരും സ്റ്റുഡിയോകളുമെല്ലാം ഉണ്ടായിരുന്നത്. ആർക്കോട്ട് നവാബിന്റെ കുതിരകളെ (ഘോട) തീറ്റിപ്പോറ്റിയിരുന്ന ഘോടാബാഗ് ആണ് ക്രമേണ കോടമ്പാക്കം ആയതത്രേ. ഗാനാലാപനരംഗത്തേക്ക് പ്രതീക്ഷയോടെ കടന്നുവന്ന എസ്. രാജേന്ദ്രബാബു പതുക്കെ കോറസ് ഗായകനാവുന്നതും ട്രാക്ക് പാടുന്നതുമൊക്കെ കഴിഞ്ഞ് അവസാനം ഉപജീവനത്തിനായി സിനിമാ ജേർണലിസ്റ്റ് ആവുന്ന കഥയാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്.
പതിറ്റാണ്ടുകളുടെ പരിചയം സിനിമാലോകത്തെ സർവ'ക്ലിക്കു'കളേയും ലേഖകന് സുപരിചിതമാക്കുന്നുണ്ട്. ഒട്ടനവധി ഗായകരുടെയും അഭിനേതാക്കളുടെയും സുതാര്യമായ രേഖാചിത്രം ഇതിൽ കാണാം. മുഖം നോക്കാതെ അഭിപ്രായം പറയേണ്ട ഘട്ടത്തിൽ അതിനും രാജേന്ദ്രബാബു തയ്യാറാകുന്നുണ്ട്. എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനം പലപ്പോഴും മറ്റു ഗാനങ്ങളിൽനിന്ന് മോഷ്ടിച്ചുകൊണ്ടായിരുന്നു എന്നു പ്രഖ്യാപിക്കുമ്പോഴും അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്തുന്നു. പിന്നണിഗായിക കൂടിയായ സ്വന്തം സഹോദരി ലതികയെ വേണ്ടതിലധികം ഉയർത്തിക്കാണിക്കുന്ന ലേഖകൻ പിന്നീടവർ സംഗീതാധ്യാപികയായി മാറേണ്ടി വരുന്ന സാഹചര്യവും വിശദീകരിക്കുന്നു. വിഖ്യാത സംഗീതസംവിധായകനായ ജി. ദേവരാജന്റെ സ്വഭാവസവിശേഷതകളുടെ തന്മയത്വമാർന്ന ചിത്രത്തോടൊപ്പം ഇളയരാജയുടെ ഉയർച്ചയും താഴ്ചയും നമുക്കു കാണാൻ കഴിയുന്നു.
എന്തുകൊണ്ടോ, യേശുദാസ് ലേഖകന്റെ വിമർശനം ഉടനീളം ഏറ്റുവാങ്ങുന്നുണ്ട്. വളരെ നേർത്ത മുഖപടമണിഞ്ഞ ആരോപണങ്ങൾ ഗാനഗന്ധർവനു നേരെ ഉയർത്തുമ്പോഴും ആ മാസ്മര ശബ്ദത്തിനു പകരം വെയ്ക്കാൻ മറ്റൊന്നില്ല എന്ന അനിഷേധ്യസത്യം ലേഖകൻ തിരിച്ചറിയുന്നു. മറ്റു ഗായകർ ഉയർന്നുവരാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നോ എന്നു നാം സംശയിച്ചുപോകുന്നു. പക്ഷേ നിരവധി ഗായകർ കൊണ്ടുവരുമായിരുന്ന ശബ്ദവൈവിധ്യം മലയാളത്തിൽ ഇല്ലാതെ പോയത് ഗാനശാഖയെ ശുഷ്കമാക്കിയെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. എങ്കിലും മറ്റു പല മേഖലകളിലും രാജാവ് നഗ്നനാണെന്നു വിളിച്ചുപറയുന്ന കുട്ടിയെപ്പോലെ സത്യത്തിന്റെ മുഖം വെളിപ്പെടുത്താൻ തയ്യാറാകുന്ന രാജേന്ദ്രബാബുവിന്റെ പുസ്തകം അനുമോദനം അർഹിക്കുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Kodambakkam Kurippukal' by S. Rajendra Babu
ISBN:9788126432066

No comments:
Post a Comment