ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിൽ NSS-നെതിരെ വന്ന മുഖപ്രസംഗം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണല്ലോ. നായർ സർവീസ് സൊസൈറ്റിയും സുകുമാരൻ നായരും ഈ ലേഖനത്തെ ചൊല്ലി ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുവാൻ പോകുന്നു. കേസ് എന്നൊക്കെ പറയുന്നത് വെറും ഉമ്മാക്കി കാണിക്കലാണെന്ന് എല്ലാവർക്കും അറിയാം. കോലാഹലമൊക്കെ കെട്ടടങ്ങുമ്പോൾ കേസിന്റെ കാര്യം മാനം നഷ്ടപ്പെട്ടവർ പോലും മറക്കും. അതു മാത്രവുമല്ല, ഒരു കോടി എന്നൊക്കെ പറയുന്നത് നായന്മാർക്ക് ഒരു വൻതുക ആയി തോന്നിയേക്കാമെങ്കിലും ചന്ദ്രികയ്ക്കും മുസ്ലിംലീഗിനും അത് കപ്പലണ്ടിക്ക് കൊടുക്കുന്നതുപോലെയേ ഉള്ളൂ. പൊതുമരാമത്ത്, വ്യവസായം, വിദ്യാഭ്യാസം എന്നീ വകുപ്പുകളൊക്കെ കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് ഒരു കോടി എന്താണ്? ഇത്രയേ ഉള്ളോ സുകുമാരൻ നായരുടെ മാനത്തിന്റെ വില എന്ന് അവർ മനസിലോർത്ത് ചിരിക്കാതിരുന്നാൽ മതി.
ലേഖനം വീണ്ടും വായിച്ചുനോക്കുമ്പോൾ ഇത്രയൊക്കെ കോപിക്കാൻ അതിൽ എന്തെങ്കിലും ഉണ്ടോ എന്നൊരു സംശയം. ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു, അതിന് ചുട്ട മറുപടി കൊടുത്താൽ പോരേ? അല്ലാതെ 'ഞാൻ സാറിനോട് പറയും' എന്നു നിലവിളിച്ചോടുന്ന കുട്ടികളെപ്പോലെയാകരുത് എൻ.എസ്.എസ്. ലേഖനത്തിലെ പ്രധാന വസ്തുതകളാണ് താഴെ കൊടുത്തിരിക്കുന്നത്. അതിൽ ജനറൽ സെക്രട്ടറിയുടെ മാനം കളയുന്ന ഭാഗം ഏതാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു പ്യൂണ്‍ ആയാണ് ജോലി തുടങ്ങിയത് എന്ന ഭാഗത്തിലെ ഹുങ്ക് കാണാതെയല്ല പറയുന്നത്. ഗൾഫ് പണം കൊണ്ട് തിന്നുകൊഴുത്ത ഏതെങ്കിലും മരുഭൂമിവാസി പറഞ്ഞുകൊടുത്ത് എഴുതിച്ചതാവണം ഇത്. അതു മാറ്റിവെച്ചാലും ബാക്കി കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റ് എന്താണെന്ന് വിശദീകരിക്കണം.
1. എൻ.എസ്.എസ് . കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെങ്കിലും നല്ല നായർ സ്ഥാനാർഥികളാണെങ്കിൽ ജാതി മാത്രം നോക്കി വോട്ട് ചെയ്യാറുണ്ട്.
2. കേരളരാഷ്ട്രീയത്തിന്റെ ഉൾച്ചുഴികൾ മനസ്സിലാക്കാതെ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.
3. വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിൽ പെട്ടതാണെങ്കിലും തങ്ങൾ മുന്നോക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എൻ.എസ്.എസിന്റെ അസ്തിവാരം.
4. മകൾ സുജാതയെ വി.സി.യോ പി.വി.സി.യോ ആക്കണമെന്ന് സുകുമാരൻ നായർക്ക് മോഹമുണ്ടായിരുന്നു.
5. സുകുമാരൻ നായർ ആദ്യം കേരള സർവിസ് കമ്പനിയിൽ പ്യൂണ്‍ ആയും പിന്നീട് എയർ ഇന്ത്യയിലും ജോലി ചെയ്തു.
6. എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി സേവനം തുടങ്ങിയ നായർ ബന്ധുബലത്താലാണ് ഉയരങ്ങളിലേക്ക് എത്തിച്ചേർന്നത്.
7. ആര്‍.എസ്.എസിന്റെ അജണ്ടയുമായി നടക്കുന്ന നായർ വായ തുറന്നാൽ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും
ന്യൂനപക്ഷപ്രീണനം അതിന്റെ എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കേരളത്തിൽ ഇന്നു കാണുന്നത്. ജനസംഖ്യയുടെ 45% ക്രിസ്ത്യാനികളുള്ള ലെബനോണിൽ അവരുടെ സ്ഥിതിയും വെറും 17% ക്രിസ്ത്യാനികളുള്ള കേരളത്തിലെ അവരുടെ സ്ഥിതിയും താരതമ്യപ്പെടുത്തുമ്പോൾ ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള വ്യഗ്രതയിൽ നമുക്ക് സഹതപിക്കാം. പക്ഷേ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമൊന്നും ചരിത്രം വെച്ചുനീട്ടുന്ന ഈ സുവർണമുഹൂർത്തം തിരിച്ചറിയാൻ പോലും ആർജവമുള്ളവരല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. വെറും വാചാടോപം മാത്രമാണ് ഈ പ്രമാണിമാരുടെ കൈമുതൽ. നായർ ക്ഷേത്രങ്ങളിൽ സ്വന്തം ജാതിയിൽപെട്ട പൂജാരിമാരെ നിയോഗിക്കും എന്നുള്ള നായരുടെ വാഗ്ധോരണിയിൽ അത്ഭുതം പൂണ്ട് ഞാൻ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഒരു ബ്ലോഗ് എഴുതിയിരുന്നു. പക്ഷേ വെറും ചപ്പടാച്ചി മാത്രമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി. മടിയിൽ കനമുള്ളവന് ഒരു ജനതയെ നയിക്കാൻ എങ്ങനെ സാധിക്കും?

No comments:
Post a Comment