ഐക്യകേരളം നിലവിൽ വരുന്ന സമയത്ത് കേരളത്തിൽ നിലനിന്നിരുന്ന രണ്ടു രാജ്യങ്ങളിൽ ഒന്നായിരുന്നു കൊച്ചി എങ്കിലും രാഷ്ട്രീയസ്വാധീനത്തിൽ മുന്നിലായിരുന്ന തിരുവിതാംകൂർ നേട്ടങ്ങളെല്ലാം കവർന്നെടുക്കുകയാണുണ്ടായത്. ശ്രീ ചിത്തിര തിരുനാൾ രാജപ്രമുഖൻ എന്ന പേരിൽ അധികാരം നിലനിർത്തിയപ്പോൾ കൊച്ചിയിലെ പരീക്ഷിത്ത് രാജാവ് സർക്കാർ പഞ്ചാംഗവും വാങ്ങി വിസ്മൃതിയുടെ ആഴങ്ങളിൽ മറഞ്ഞു. രാജനഗരിയായിരുന്ന തിരുവനന്തപുരം സംസ്ഥാന തലസ്ഥാനമായതോടെ പ്രതാപം പൂർവാധികം നേടിയപ്പോൾ രണ്ടാമത്തെ രാജനഗരിയായ തൃപ്പൂണിത്തുറ ഇന്ന് ഒരു ചേരിപ്രദേശത്തിന്റെ ലക്ഷണങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം തിരുവനന്തപുരത്തിന്റെ രാജവീഥികളെ ആധുനികവല്ക്കരിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ ഇന്നും രണ്ടുവാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. അല്പം ചരിത്രത്തോടൊപ്പം മൺമറഞ്ഞ ഒരു സുവർണകാലത്തിന്റെ കത്തിയമർന്ന പട്ടടയിൽ ചാരമാകാതെ അവശേഷിക്കുന്ന ചില അസ്ഥിശലാകകളെ വായനക്കാർക്കു മുന്നിൽ നിരത്തുകയാണ് ഡോ. അംബികാ നായർ.
തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ മലയാളം അധ്യാപികയായ ലേഖിക സാമാന്യം വസ്തുനിഷ്ഠമായ ഒരു അവലോകനം തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തന്റെ അദ്ധ്യാപനജീവിതത്തിന്റെ ഭാഗമായ യു.ജി.സിയുടെ മൈനർ റിസർച്ച് പ്രോജക്ടായി രചിക്കപ്പെട്ടതാണെങ്കിലും ഈ പുസ്തകത്തിന് സ്വന്തമായി ഒരു അസ്തിത്വം ഉണ്ട്, അതോടൊപ്പം തന്നെ വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയം ഗവേഷണത്തിന് തിരഞ്ഞെടുക്കുക വഴി ലേഖിക തന്റെ സാമൂഹ്യപ്രതിബദ്ധത വ്യക്തമാക്കുന്നു. രാജഭരണകാലത്ത് തേനും പാലും ഒഴുകിയിരുന്നു എന്ന ലൈൻ തീർത്തും ഉപേക്ഷിച്ചുകൊണ്ട് അക്കാലത്തെ പ്രജകളുടെ നിസ്സഹായാവസ്ഥയും പുസ്തകത്തിൽ അവിടവിടെയായി നാം കാണുന്നുണ്ട്. വ്യാപ്തിയിൽ അല്പം ചെറുതാണെങ്കിലും പ്രധാന വസ്തുതകളും പരിതസ്ഥിതികളുമൊക്കെ ഇതിൽ തെളിഞ്ഞുകാണുന്നു. ഏറ്റവും ചുരുങ്ങിയത് തൃപ്പൂണിത്തുറക്കാരെങ്കിലും ഈ പുസ്തകം കയ്യിൽ സൂക്ഷിക്കേണ്ടതാണ്.
തൃപ്പൂണിത്തുറയുടെ സംസ്കാരം എന്നു പേരിട്ടിരിക്കുന്ന അവസാന അദ്ധ്യായം പട്ടണത്തിലെ ക്ഷേത്രങ്ങളുടെ കണക്കെടുപ്പ് മാത്രമായി മാറിപ്പോകുന്നു എന്നതാണ് ഒരു ന്യൂനത ചൂണ്ടിക്കാണിക്കാവുന്നത്. സന്തുലിതാവസ്ഥ നിലനിർത്താനായി പ്രധാന പള്ളികളും മോസ്കുകളും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവരണങ്ങൾ തീരെ ജീവനറ്റവയാണെന്നു മാത്രമല്ല, ഏതോ ഹാൻഡ്‌ബുക്കിൽ നിന്ന് പകർത്തിവെച്ചിരിക്കുന്നതുപോലെ കാണപ്പെട്ടു. ചിത്രങ്ങൾക്ക് മിഴിവില്ല എന്നതുകൂടാതെ ആവശ്യത്തിനുപോലും ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമില്ല.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Thrippunithurayude Charithra Samskarika Parambaryam' by Dr. Ambika A Nair
ISBN: 9789385301162

No comments:
Post a Comment