കോഴിക്കോടിനടുത്ത കൊടുവള്ളിക്കാരനായ കെ.കെ.മുഹമ്മദ് ഏതാനും വർഷങ്ങൾക്കു മുൻപുവരെ മലയാളികളെ സംബന്ധിച്ചിടത്തോളം ജോലിതേടി നാടുവിട്ട അനേകായിരങ്ങളിൽ ഒരുവൻ മാത്രമായിരുന്നു. എന്നാൽ ആർക്കിയോളജി വകുപ്പിലെ ഡയരക്ടർ തസ്തികയിലേക്കുയർന്ന് ഭാരതീയ ചരിത്രസ്മാരകങ്ങളെ വിദേശരാഷ്ട്രത്തലവൻമാർക്ക് വിശദീകരിച്ചു കൊടുക്കാനായി നിയോഗിക്കപ്പെട്ടപ്പോഴാണ് ഈ മനുഷ്യൻ നമ്മളിലൊരാളാണെന്നും കേരളക്കരയുടെ യശസ്സ് ഇദ്ദേഹത്തിലൂടെ വാനോളമുയർന്നു എന്നും നാം മനസ്സിലാക്കിയത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പഠനത്തിനുശേഷം ആർക്കിയോളജി പഠനം വിജയകരമായി പൂർത്തിയാക്കി 1988-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി നേടിയതിനുശേഷം 24 വർഷം കഴിഞ്ഞ് വിരമിക്കുന്നതുവരെ സ്തുത്യർഹമായ പ്രവർത്തനമാണ് ലേഖകൻ കാഴ്ച വെച്ചത്. ഈ സംഭവപരമ്പരയുടെ വസ്തുതാപരമായ നേർക്കാഴ്ചയാണ് ആത്മകഥാരൂപേണ ഈ പുസ്തകം നല്കുന്നത്.
അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനും, പ്രമുഖ ചരിത്രപണ്ഡിതനുമായ ഇർഫാൻ ഹബീബ് നിരവധി ആരോപണങ്ങൾ നേരിടുന്ന ഒരു വിവാദനായകനാണ്. ഈ കള്ളനാണയത്തിന്റെ യഥാർത്ഥമാറ്റ് പുറത്താക്കുന്നതാണ് മുഹമ്മദിന്റെ അലിഗഡ് സർവകലാശാലയിലെ അനുഭവക്കുറിപ്പുകൾ. കമ്യൂണിസ്റ്റ് സഹയാത്രികനായ ഹബീബ് നേരായതും അല്ലാത്തതുമായ മാർഗങ്ങളിലൂടെ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും മേൽ കുതിര കയറുന്നതിന്റെ പച്ചയായ വിവരണം നാം കാണുന്നു. തന്നെ എതിർക്കുന്നവരെ - അവർ ഹിന്ദുവാണെങ്കിൽ ആർ. എസ്സ്. എസ്സുകാരനെന്നും മുസ്ലിമാണെങ്കിൽ ജമാ അത്തുകാരനാണെന്നും - ആക്ഷേപിച്ച് നിലംപരിശാക്കുന്നതിൽ ഇർഫാൻ ഹബീബ് അഗ്രഗണ്യനായിരുന്നു. അത്തരക്കാരെ ഒതുക്കാൻ എത്ര തരംതാണ നടപടികളും അദ്ദേഹം അവലംബിച്ചിരുന്നു. കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ കൈകളിലാണ് മിക്ക ചരിത്രഗവേഷണസ്ഥാപനങ്ങളുമെന്നതിനാൽ തന്റെ എതിരാളികളെ ഒരു സ്ഥാപനത്തിലും പ്രവേശിപ്പിക്കാത്ത വിധത്തിൽ തകർത്തുകളയാൻ ഇടതുപക്ഷ ചരിത്രകാരന്മാരുടെ ഈ മാഫിയക്ക് സാധിക്കുമായിരുന്നു.
ചെന്നൈ, ഗോവ, ബീഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ മുഹമ്മദ് സേവനമനുഷ്ടിച്ചിട്ടുണ്ട്. അക്ബർ ചക്രവർത്തിയുടെ ഇബാദത്ത് ഖാനയുടെ സ്ഥാനം കണ്ടെത്തി വികസിപ്പിച്ചെടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. നക്സലൈറ്റുകളോടും ചമ്പൽ കൊള്ളക്കാരോടും അല്പം വിട്ടുവീഴ്ച ചെയ്തിട്ടാണെങ്കിലും തന്റെ ജോലി ഭംഗിയായി പൂർത്തീകരിക്കുന്നതിൽ ലേഖകൻ വിജയിച്ചു. നിരവധി ക്ഷേത്രങ്ങളും ഗോവൻ പള്ളികളും ഇസ്ലാമികദേവാലയങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചതുകൂടാതെ അനവധി സ്മാരകങ്ങൾ യാതൊരു കേടുംകൂടാതെ കിലോമീറ്ററുകൾ ദൂരത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമുന്നിൽ മുഹമ്മദ് മുട്ടുമടക്കിയില്ല. അത്തരം അനധികൃത അവകാശവാദങ്ങളെ ചെറുത്തുതോൽപ്പിക്കാൻ നിയമപുസ്തകത്തിൽ പറഞ്ഞിട്ടില്ലാത്തതും, എന്നാൽ സമാധാനപരവുമായ മാർഗങ്ങൾ അവലംബിച്ചു. നിരന്തരം ആവശ്യപ്പെട്ടിട്ടും ചരിത്രസ്മാരകങ്ങൾക്കു ഭീഷണിയായ നിർമാണപ്രവർത്തനങ്ങൾ തടയാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥവൃന്ദം ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശിൽ മടി കാണിച്ചപ്പോൾ ആർ. എസ്സ്. എസ്സ് മേധാവിയായ സുദർശന് കത്തെഴുതി ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിച്ചു എന്നത് മുഹമ്മദിന്റെ ഇച്ഛാശക്തിയുടെ സൂചകമാണ്. മാറിവരുന്ന സർക്കാരുകൾ ഉപനിഷത്തുകളിലും പുരാണങ്ങളിലും പരാമർശിക്കുന്ന സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്ത്, അതിർത്തി നിർണയിച്ച് സർക്കാർ ഭൂമിയാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
മദ്ധ്യകാലഘട്ടത്തിലെ മുസ്ലിം ആക്രമണങ്ങൾ ഭാരതചരിത്രത്തിലേയും അതിനോട് ഇഴപിരിയാനാവാത്തവിധം അടുത്തിരിക്കുന്ന ആധുനിക സാമൂഹ്യജീവിതത്തിലേയും ഇനിയും ഉണങ്ങാത്ത മുറിവുകളാണ്. വ്യാപകമായ വിധത്തിൽ ക്ഷേത്രധ്വംസനം നടത്തിയ മതവെറി പൂണ്ട സുൽത്താന്മാർ സമ്പത്തു കൈക്കലാക്കാനാണ് അങ്ങനെ ചെയ്തത് എന്ന രീതിയിൽ വെള്ളപൂശി, സാധാരണ മുസ്ലിം ജനസമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇടതു ചരിത്രകാരന്മാരുടെ നിന്ദ്യമായ രാഷ്ട്രീയതാല്പര്യങ്ങൾ ലേഖകൻ നിർദാക്ഷിണ്യം തുറന്നുകാണിക്കുന്നു. മദ്ധ്യഭരണകാലത്തെ മുസ്ലിം രാജാക്കന്മാർക്ക് തെറ്റുപറ്റി എന്നു പറയാൻ മുസ്ലീങ്ങളും ചരിത്രത്തിൽ പിണഞ്ഞ തെറ്റുകൾ പൊറുക്കാൻ ഹിന്ദുക്കളും തയ്യാറായാൽ മാത്രമേ രാഷ്ട്രവികസനം സുഗമമാവുകയുള്ളൂ എന്ന് ഗ്രന്ഥം വിലയിരുത്തുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് പ്രശ്നം കത്തിനിൽക്കുമ്പോൾ മുസ്ലിം നിലപാട് തെറ്റാണെന്നു വെളിപ്പെടുത്താൻ ലേഖകൻ ധൈര്യപ്പെട്ടു. 1976-77ൽ അയോദ്ധ്യയിൽ ഗവേഷണപഠനത്തിന്റെ ഭാഗമായി ലേഖകൻ ഉൾപ്പെടുന്ന സംഘം തർക്കഭൂമിയിൽ നിന്ന് കണ്ടെടുത്ത അവിതർക്കിതമായ ക്ഷേത്രാവശിഷ്ടങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായി അയോദ്ധ്യയിലെ വിവാദമന്ദിരം ഹിന്ദുക്കൾക്കായി വിട്ടുനല്കാൻ മുസ്ലിം സമൂഹം ഏതാണ്ട് തയാറായിരുന്നുവെന്നും, ഇടതുപക്ഷ ചരിത്രകാരന്മാരുടെ കുടിലതന്ത്രങ്ങളാണ് അത് വിഫലമാക്കിയതെന്നും ഗ്രന്ഥകർത്താവ് പ്രസ്താവിക്കുന്നു. കോടതികൾക്കു പുറത്ത് ഇരുകൂട്ടർക്കും തുല്യമായി സ്വീകാര്യമായ രീതിയിൽ ഈ പ്രശ്നം അവസാനിക്കുകയാണെങ്കിൽ രാഷ്ട്രപുരോഗതിക്ക് എത്ര ശക്തമായ അടിത്തറയായിത്തീരുമായിരുന്നു അത്! ഹിന്ദു-മുസ്ലിം വർഗീയതകളെ അവയുടെ ആന്തരികാർത്ഥത്തിൽ തന്നെ ഈ ഘട്ടത്തിൽ വേർതിരിച്ചു കാണേണ്ടതുണ്ട്. ഹിന്ദുവർഗീയത മൗലികരൂപത്തിലുള്ളതല്ല. മറ്റു സംഭവങ്ങളുടെ തിരിച്ചടി എന്ന നിലയിലാണ് പലപ്പോഴും അത് പത്തി വിടർത്തുന്നത് (പേജ് 124). മുസ്ലിം തീവ്രവാദസംഘടനകളിൽ അംഗമായിരുന്നുകൊണ്ട് ഇന്ത്യയിലെ മതേതരത്വത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടുന്നവരോട് ഇന്ത്യ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിൽ മതേതരത്വം അനുവദിച്ചു കൊടുക്കുമായിരുന്നോ എന്നും ലേഖകൻ ചോദിക്കുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചരിത്രകാരനുവേണ്ടതായ ദേശീയതക്കുപരിയായ ലോകവീക്ഷണം ഈ പുസ്തകത്തിൽ പ്രകടമായി കാണുന്നില്ല. സമർപ്പണത്തിന്റെ കാര്യത്തിൽ ജപ്പാൻകാരെ മാതൃകയാക്കാമെന്നും അവിടെ രാജ്യത്തിനായി സ്വയം ബലിയർപ്പിക്കാൻ ആവശ്യപ്പെട്ടാൽ ആയിരം പേർ തയ്യാറായി വരുമെന്നും പറയുമ്പോൾ മുഹമ്മദ് രണ്ടാം ലോകയുദ്ധത്തിലെ കമികസെ പോരാളികളെ ന്യായീകരിക്കുകയാണോ എന്നും ദേശീയതയുടെ ആധുനികനാട്യങ്ങളിൽ വീണുപോയോ എന്നും സംശയിക്കേണ്ടിവരും.
പുസ്തകം ശക്തിയായി ശുപാർശ ചെയ്യുന്നു.
Book Review of 'Njanenna Bharatheeyan' by K K Muhammad.
ISBN 9788182666382

No comments:
Post a Comment