'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്ന ഉദാത്തമായ ലക്ഷ്യത്തോടെ 1962-ൽ ആരംഭിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്ന് വളരെ പരിക്ഷീണമായ അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. ആദ്യ മൂന്നു ദശകങ്ങളിൽ നേടാൻ കഴിഞ്ഞ ആക്കം കൊണ്ടുമാത്രമാണ് അത് ഇന്നും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വളരെക്കാലം പരിഷത്തിന്റെ ഉന്നതപദവികൾ വഹിച്ചിരുന്ന, KSEB-യിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയി വിരമിച്ച ശ്രീ. കെ. ഭാസ്കരൻ തന്റെ പരിഷത്ത് ദിനങ്ങൾ ഈ പുസ്തകത്തിലൂടെ വീണ്ടും ഓർത്തെടുക്കുന്നു. പരിഷത്തിന്റെ പ്രവർത്തനങ്ങളിലെ നിതാന്തസാന്നിദ്ധ്യമായിരുന്ന അർപ്പണമനോഭാവവും സഹജീവിസ്നേഹവും 'പാരിഷത്തികത' എന്ന പദത്തിലൂടെ ഗ്രന്ഥകാരൻ അനശ്വരമാക്കുന്നു.
പരിഷത്തിന് എവിടെയാണ് പിഴച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകത്തിലുണ്ട്. പക്ഷേ അത് പൂർണമായും ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്ന രീതിയിലല്ലെന്നു മാത്രം. രണ്ടാം നായനാർ സർക്കാരിന്റെ സാക്ഷരതായജ്ഞത്തിൽ പങ്കാളികളാകുന്നതോടെയാണ് പരിഷത്തിന്റെ തളർച്ചയുടെ നാളുകൾ തുടങ്ങുന്നത്. സംസ്ഥാനത്ത് സമ്പൂർണസാക്ഷരത കൊണ്ടുവരാനുള്ള ഉദ്യമത്തിൽ പരിഷത്ത് പങ്കെടുക്കുന്നത് നല്ലതല്ലേ എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം 'അതെ' എന്നുതന്നെയാണ്. എന്നാൽ മാർക്സിസ്റ്റ് സർക്കാരിനെ സഹായിക്കുക എന്നതായിരുന്നു പലരുടേയും യഥാർത്ഥ ലക്ഷ്യം. മൂന്നാം നായനാർ സർക്കാരിന്റെ ജനകീയാസൂത്രണപ്രസ്ഥാനത്തിൽ ഈ നഗ്നമായ പ്രത്യയശാസ്ത്രദാസ്യം സഭ്യതയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു. ലേഖകൻ തന്നെ മുഖമൊഴിയിൽ ഇത് അനാവരണം ചെയ്യുന്നുണ്ട്. 'ജീർണതയുടെ പടുകുഴിയിൽ വീണുകിടക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അനുപൂരകത്വം നൽകിക്കൊണ്ട് കേരളത്തിൽ സാമൂഹ്യവിപ്ലവം നടത്തിക്കളയാമെന്നു വ്യാമോഹിക്കുന്ന പൂർവകാല സഹപ്രവർത്തകരോട് എനിക്ക് സഹതാപമാണുള്ളതെന്ന്' അദ്ദേഹം തുറന്നടിക്കുന്നു. ഗാന്ധിജിയുടെ ചിത്രമുള്ള ബാഡ്ജ് മാറിൽ ധരിക്കാൻ വിസമ്മതിക്കുന്ന പ്രവർത്തകരാണ് അന്ന് പരിഷത്തിനുണ്ടായിരുന്നത് (തൃശൂർ ജില്ലയിൽ സ്വാശ്രയ പദയാത്ര എത്തിയപ്പോൾ). മലപ്പുറം ജില്ലയിലെ ഒരു യൂണിറ്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകാൻ കാരണം അതിലെ പ്രമുഖപ്രവർത്തകന്റെ ബി. ജെ. പി അനുഭാവം ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. സ്വയം സി. പി. ഐയുടെ നഗരസഭാ കൗൺസിലർ ആയിരിക്കുമ്പോഴാണ് സി. പി. എം പരിഷത്തിൽ ചെലുത്തുന്ന സ്വാധീനത്തിനെതിരെ ഭാസ്കരൻ ശബ്ദമുയർത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
ഗ്രന്ഥകർത്താവ് മേനി നടിക്കുന്നുണ്ടെങ്കിലും 1990-കളിലെ ഉദാരവൽക്കരണത്തിനെതിരായ പരിഷത്തിന്റെ സമരങ്ങൾ തുടക്കത്തിലേ പാളി എന്നതാണ് വാസ്തവം. സത്യത്തിൽ ഉദാരവൽക്കരണവും തുടർന്നുവന്ന വ്യാവസായിക - വിദ്യാഭ്യാസ - സർവീസ് മേഖലകളിലെ വൻവികസനവും സാധാരണജനങ്ങളുടെ ജീവിതത്തിൽ ഗണ്യമായ പുരോഗതിയാണ് സമ്മാനിച്ചത്. എന്നാൽ പരിഷത്ത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ വെളിച്ചത്തിൽ അതിനെ ഒരു ശത്രുവായിട്ടാണ് കണ്ടത്. 1992-ൽ കൊച്ചി സർവകലാശാലയിൽ സംഘടിപ്പിച്ച ശാസ്ത്രജ്ഞന്മാരുടെ സമ്മേളനം ശാസ്ത്ര-സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്കുണ്ടാകാൻ പോകുന്ന തകർച്ചയെക്കുറിച്ച് വിലയിരുത്തി (പേജ് 111). 25 വർഷങ്ങൾക്കുശേഷം തിരിഞ്ഞുനോക്കുമ്പോൾ ആ 'ശാസ്ത്രജ്ഞന്മാരുടെ' ദീർഘവീക്ഷണം എത്ര ദയനീയമായാണ് പരാജയപ്പെട്ടത് എന്നു നാം മനസ്സിലാക്കുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ പരാജയം, ഉദാരവൽക്കരണത്തിനെതിരെ രൂപീകരിക്കപ്പെട്ട സ്വാശ്രയസമിതികൾക്ക് നിലയുറപ്പിക്കാൻ സാധിക്കാതെ പോയത് എന്നിങ്ങനെ പരിഷത്തിനെ പുറകോട്ടടിച്ച പദ്ധതികൾ നിരവധിയാണ്. എങ്കിലും സ്വാശ്രയപദയാത്രയുടെ പൊങ്ങച്ചം നിറഞ്ഞ വിവരണം വായിക്കുമ്പോൾ നാം ദണ്ഡി യാത്രയെ ഓർത്തുപോയേക്കും.
സ്വാശ്രയപദയാത്രയുടെ സംഘാടകൻ എന്ന നിലയിൽ അതിൽ പങ്കെടുക്കുന്ന ഗ്രന്ഥകാരൻ അതിനെ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ പടയൊരുക്കം എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സർക്കാർ ജോലിയുള്ള ഒരു പാർട്ട്-ടൈം വിപ്ലവകാരിയുടെ സ്വന്തം തടിയിൽ തട്ടാതെയുള്ള ആഹ്വാനം മാത്രമായിരുന്നു ഇത്. ഭാരതീയ ജ്ഞാൻ-വിജ്ഞാൻ സമിതിയിലേക്ക് ഡെപ്യൂട്ടേഷനും വാങ്ങി മുഴുവൻ സമയ പ്രവർത്തനം നടത്തിയിരുന്ന ഗ്രന്ഥകാരൻ ശമ്പളവും വാങ്ങി പോക്കറ്റിലിട്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിന് ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്! എൽ. ഡി. എഫ് മന്ത്രിസഭ അധികാരത്തിൽ വരുമ്പോഴെല്ലാം പരിഷത്ത് മേലാവികൾക്ക് സുവർണകാലമായിരുന്നു. കായംകുളത്തെ നിർദിഷ്ടതാപനിലയത്തിനെതിരെ 'താപനിലയം' എന്ന പേരിൽ നാടകം രചിച്ച്, വേദിയിൽ അവതരിപ്പിച്ച അദ്ദേഹം ജോലിയിൽ നിന്ന് അഞ്ചുവർഷത്തെ ലീവെടുത്ത് വിദേശത്തുപോയി ലിബിയയിലെ ഒരു താപനിലയത്തിൽ പ്രവർത്തിയെടുത്ത് സ്വന്തമായി വീടുണ്ടാക്കി. ഈ ഇരട്ടത്താപ്പിനെ എങ്ങനെ ന്യായീകരിക്കാൻ സാധിക്കും? മാത്രവുമല്ല, വിദേശത്തായിരിക്കെത്തന്നെ ഇദ്ദേഹം പ്രമോഷനും തരപ്പെടുത്തിയെടുത്തു. ഇതും കേരളത്തിലെ സർക്കാർ മേഖലയിലല്ലാതെ എവിടെ നടക്കും? ചുമ്മാതാണോ, സ്വകാര്യവൽക്കരണം എന്നു കേൾക്കുമ്പോൾത്തന്നെ ചിലർക്കൊക്കെ ചൊറിഞ്ഞുതടിക്കുന്നത്! ജനകീയാസൂത്രണത്തിനായുള്ള ആസൂത്രണകമ്മീഷൻ സെല്ലിൽ ഒരു വർഷം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത ലേഖകൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി പ്രമോഷൻ ലഭിക്കുവാനുള്ള സമയമായപ്പോഴേക്കും കൃത്യമായി KSEB-യിലേക്ക് തിരിച്ചുപോയി. ആദർശങ്ങൾക്കുവേണ്ടി ഒരിക്കലും സ്വന്തം സാമ്പത്തികതാല്പര്യങ്ങൾ ബലികഴിച്ചിട്ടില്ലാത്ത ഗ്രന്ഥകാരൻ ഈ വിഷയത്തിൽ മറ്റുപലരെയും നിശിതമായി വിമർശിക്കുന്നതും നമ്മൾ കാണുന്നു. 'ഞാനാണ് ഇടതുപക്ഷം' (I am the Left) എന്ന ഭാസ്കരന്റെ ഒരു യോഗത്തിലെ പരാമർശം ശരിയായ ഇടതുപക്ഷവാദികളെ ലജ്ജിപ്പിക്കും.
പരിഷത്തിനെ തകർത്തത് പ്രസ്ഥാനത്തിൽ തന്നെയുള്ള നേതാക്കളാണ് എന്നു സ്ഥാപിക്കുമ്പോഴും ആരെയും പേരെടുത്തുപറയാതെ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. 'കൊല്ലം ജില്ലാ സമിതിയിലെ നക്സൽ അനുഭാവമുള്ള നേതാവ്' എന്നിങ്ങനെ മഞ്ഞപ്പത്രശൈലിയും ധാരാളമായി ഉപയോഗിക്കുന്നു. പരിഷത്തിന്റെ ഉള്ളുകള്ളികൾ ശരിക്കറിയുന്നവർക്കുമാത്രമേ ഈ പുസ്തകം കൊണ്ട് ഉപയോഗമുള്ളൂ എന്നു വരുന്നു. ഗ്രന്ഥകാരന്റെ ഉടമസ്ഥതയിലുള്ള രചന ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത് എന്നുകൂടി അറിയുമ്പോൾ ഇതിന്റെ സമകാലികപ്രസക്തി വളരെ വ്യക്തമാകും.
Book Review of 'Parishath Dinangal' by K Bhaskaran

No comments:
Post a Comment