സ്തോഭജനകമായ തലക്കെട്ടാണ് ഈ പുസ്തകം വായിക്കുവാൻ പ്രേരണ നൽകിയത്. നമ്മുടെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, നിരവധി സംസ്ഥാനമുഖ്യമന്ത്രിമാർ എന്നിവർ തങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയപ്രവർത്തനങ്ങൾ ആരംഭിച്ച ആർ. എസ്. എസ് എന്ന പ്രസ്ഥാനം ലേഖകൻ സൂചിപ്പിക്കുന്നതുപോലെ രാജ്യദ്രോഹപരമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിൽ ഭാരതീയജനത വളരെ കരുതലോടെ നീങ്ങണമല്ലോ! ഗ്രന്ഥകാരന്റെ ജീവചരിത്രക്കുറിപ്പുകളൊന്നും പുസ്തകത്തിൽ കാണാനില്ലാതിരുന്നതിനാൽ പുസ്തകം നേരെ വായിച്ചുതുടങ്ങി. തുടക്കത്തിലേ തന്നെ 'സാമ്രാജ്യത്വ ഗൂഢാലോചന', 'മുതലാളിത്ത അധിനിവേശം', 'CIA ചാരൻ' മുതലായ പദങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ബൗദ്ധികദാസ്യം അനുഭവിക്കുന്നയാളാണ് ഗ്രന്ഥകർത്താവ് എന്നു മനസ്സിലായി. ഗൂഗിളിൽ അല്പം തെരഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ തെളിഞ്ഞുവന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ശ്രീ. കെ. ടി. കുഞ്ഞിക്കണ്ണൻ പ്രസ്ഥാനം തളർന്നതോടെ അതിനെ പിളർത്തി സി.പി.എമ്മിലേക്ക് ചേക്കേറി. പാർട്ടിയിലെ മേലാളന്മാരെ തൃപ്തിപ്പെടുത്തുന്നവിധത്തിൽ ലേഖനപരമ്പരകൾ രചിച്ചുകൊണ്ട് അദ്ദേഹം ഇപ്പോൾ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു. പുസ്തകത്തിന്റെ ധൈഷണികമേന്മ ഇതിനാൽ വെളിവായതോടെ തുടർന്ന് വായിച്ച് സമയം മെനക്കെടുത്തണോ എന്നായി സംശയം. എന്തായാലും രണ്ടാഴ്ചക്കുശേഷമാണ് തിരിച്ചുകൊടുക്കാനുള്ള തീയതി എന്നതിനാൽ വായിച്ചുതീർക്കാമെന്നുവെച്ചു.
ഒരു 'തനി' കമ്യൂണിസ്റ്റുകാരന്റെ കൃതിയിൽ പ്രതീക്ഷിക്കാവുന്ന ചേരുവകളെല്ലാം സമാസമം ചേർത്ത് ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരവിയലാണ് ഈ രചന. സത്യം എന്തെന്ന് അന്വേഷിക്കാൻ പോലും ഗ്രന്ഥകാരൻ മിനക്കെട്ടിട്ടില്ല. 'ദേശാഭിമാനി' പത്രമല്ലാതെ മറ്റൊരു റഫറൻസ് രേഖകളും ആശ്രയിച്ചിട്ടുമില്ല. ആർ. എസ്. എസ്സിനെതിരെ 130 പേജുകളിലായി നീളുന്ന തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.
1. ബ്രിട്ടീഷുകാരുടെ പ്രേരണയാലാണ് ആർ. എസ്. എസ് സ്ഥാപിതമായത്. സ്വാതന്ത്ര്യത്തിനുശേഷം അമേരിക്കൻ ചാരസംഘടനയാണ് അതിനെ നിയന്ത്രിക്കുന്നത്.
2. കോൺഗ്രസ് അതിന് പരോക്ഷമായ പിന്തുണ എപ്പോഴും നൽകിപ്പോന്നു.
3. മാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായി ആർ. എസ്. എസ് ബന്ധം പുലർത്തുന്നു.
4. ഐ. എസ്സ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്ഥാനം അമേരിക്കൻ, ഇസ്രായേലി സർക്കാരുകളുടെ സൃഷ്ടിയാണെന്നതുപോലെ ഒസാമ ബിൻ ലാദന്റെ ഭീകരസംഘടനയും ആർ. എസ്. എസ്സും യോജിച്ചുപ്രവർത്തിക്കുന്നു.
5. ഇന്ത്യയിൽ ഉണ്ടായിട്ടുള്ള എല്ലാ വർഗീയകലാപങ്ങളും ആർ. എസ്. എസ് സൃഷ്ടിച്ചിട്ടുള്ളതാണ്. കോൺഗ്രസ്സും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസും കലാപകാരികൾക്ക് പിന്തുണ നൽകുന്നു.
തലക്ക് ലേശമെങ്കിലും വെളിവുള്ളവർ ചിരിച്ചുപോകുന്ന ഇത്തരം ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാൻ ഗീബൽസിയൻ ശൈലിയിൽ കുഞ്ഞിക്കണ്ണൻ പല വസ്തുതകളും വളച്ചൊടിക്കുകയോ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയോ ചെയ്യുന്നു.
ആർ. എസ്. എസ് എന്ന സംഘടനയെ ന്യായീകരിക്കാനോ വെള്ളപൂശാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല. സത്യത്തിൽ അവർക്കെതിരെ മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെ സി.പി.എമ്മിന്റെ എല്ലാ രാഷ്ട്രീയശത്രുക്കൾക്കുമെതിരെ കുഞ്ഞിക്കണ്ണൻ വാളോങ്ങുന്നുണ്ട്. എങ്കിലും വായനക്കാരെല്ലാവരും പാർട്ടി അണികളെപ്പോലെ മൂത്തസഖാവ് ഓതുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങും എന്നു കരുതുന്നതുകൊണ്ട് ചില പ്രകടമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കാതെ വയ്യ. "അദ്വാനി 1991 ജനുവരി മാസത്തിൽ അമേരിക്ക സന്ദർശിച്ച് സാമ്രാജ്യത്വ പ്രതിനിധികളുമായി ചർച്ച നടത്തി. നരസിംഹറാവുവിന്റെ പരിഷ്കാരങ്ങളെ അമേരിക്ക അഭിലഷിക്കുന്ന രീതിയിൽ നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും തങ്ങൾക്കുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി" എന്ന് വാദിക്കുന്ന (പേജ് 45) ലേഖകൻ പക്ഷേ 1991 ജനുവരിയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നു മറന്നുപോയി. ആ വർഷം മേയിൽ ഒരു ചാവേർ സ്‌ഫോടനത്തിൽ രാജീവ് മരണപ്പെട്ടതോടെയാണല്ലോ നരസിംഹറാവു അപ്രതീക്ഷിതമായി നേതൃത്വത്തിലേക്കുയർന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് അദ്വാനി ജനുവരിയിൽ റാവുവിന്റെ പരിഷ്കാരങ്ങളെക്കുറിച്ച് ഉറപ്പുകൊടുക്കുന്നത്? ഗ്രന്ഥകാരന് വർഷം മാറിപ്പോയതായിരിക്കാമെന്നു വിചാരിക്കുന്നവർ തുടർന്നുവായിക്കുക. ബി. എസ്. മുൻജെ ഇറ്റലിയിൽ പോയി ഫാസിസത്തെക്കുറിച്ച് പഠിച്ചതിനുശേഷമാണ് ആർ. എസ്. എസ് രൂപീകരിച്ചതെന്ന് പേജ് 21-ൽ സ്ഥാപിക്കുന്ന ലേഖകൻ തൊട്ടടുത്തപേജിൽ മലക്കം മറിഞ്ഞ് ആർ. എസ്. എസ് സ്ഥാപിച്ചതിനുശേഷമാണ് മുൻജെ ഇറ്റലിയിൽ പോയതെന്നു പറയുന്നു (പേജ് 22). ആർ. എസ്. എസ് മേധാവിയായിരുന്ന എം. എസ്. ഗോൾവാൾക്കർ 1970-ൽ എം.പി യായിരുന്ന വാജ്പേയി വശം അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസന് കത്തുകൊടുത്തയച്ചു എന്ന പ്രഖ്യാപനം പേജ് 18-ൽ കാണുന്നു. എന്നാൽ ജോൺസൻ 1969-ൽ തന്നെ സ്ഥാനമൊഴിഞ്ഞിരുന്നുവെന്ന സത്യം വായനക്കാർ അന്വേഷിച്ചുകണ്ടുപിടിച്ചാലേ വെളിവാകുകയുള്ളൂ.
സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളായ സംഘപരിവാറിനെ നാലു തെറി പറഞ്ഞവസാനിപ്പിച്ചിരുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ഉഡായിപ്പുകളൊക്കെ നമുക്കവഗണിക്കാമായിരുന്നു. എന്നാൽ അതുകൊണ്ട് തൃപ്തനാകാതെ കുഞ്ഞിക്കണ്ണൻ 1947-നുശേഷം ഇന്ത്യയിലുണ്ടായ വർഗീയലഹളകൾ ഒന്നൊന്നായി പരിശോധിച്ച് അവയിൽ എല്ലാറ്റിലും ആർ.എസ്.എസ്സും കോൺഗ്രസ്സും പോലീസും ചേർന്ന് മുസ്ലീങ്ങളെ കൊന്നൊടുക്കിയതായാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം മതവികാരം ഇളക്കിവിടത്തക്ക വിധത്തിൽ പൊടിപ്പും തൊങ്ങലും ചേർത്താണ് വിവരണം. മുസ്ലിം പള്ളികൾ ആക്രമിക്കപ്പെടുന്നു, സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നു, പ്രവാചകൻ അവഹേളിക്കപ്പെടുന്നു എന്നിങ്ങനെ തീവ്ര ആഭിമുഖ്യമില്ലാത്ത മുസ്ലീങ്ങളെപ്പോലും പ്രകോപിതരാക്കുന്ന രീതിയിൽ കുറെ നുണകൾ പ്രചരിപ്പിക്കുന്നതുവഴി ഗ്രന്ഥകാരൻ എന്താണുദ്ദേശിക്കുന്നത്? അവരുടെ വോട്ടുകൾ സി. പി. എം. പെട്ടിയിൽ വീഴിക്കാനോ? എങ്കിൽ ഇത്ര നിന്ദ്യമായ രീതിയിൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മതവികാരം ചൂഷണം ചെയ്യുന്ന പാഷാണത്തിലെ കൃമികളെ കൈകാര്യം ചെയ്യാൻ ജനം ചമ്മട്ടിയെടുക്കേണ്ടിവരും. സി.പി.എം. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലഹളകൾ മനപ്പൂർവം ഒഴിവാക്കുന്നിടത്താണ് കുഞ്ഞിക്കണ്ണന്റെ കുടിലത മറനീക്കി പുറത്തുവരുന്നത്. ബംഗാളിലെ മുർഷിദാബാദ് (1988), കൊൽക്കത്ത (1992) കലാപങ്ങൾ, കേരളത്തിലെ മാറാട്, പൂന്തുറ, ചാല സംഘർഷങ്ങൾ തമസ്കരിച്ചുകൊണ്ട് ലേഖകൻ ഓടുന്നത് യു. പി.യിലേയും ഗുജറാത്തിലേയും ഗ്രാമീണ അടിപിടികൾ പോലും പർവതവൽക്കരിക്കാനാണ്.
പാർട്ടി അണികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഈ നിലവാരമില്ലാത്ത കൃതി ശുപാർശ ചെയ്യുന്നില്ല.
Book Review of RSS - Rajyadrohathinte Charithravum Varthamaanavum by K T Kunjikkannan
ISBN: 9789384638221

No comments:
Post a Comment