മലയാളചലച്ചിത്രഗാനരംഗത്ത് ശ്രീ. ടി. പി. ശാസ്തമംഗലത്തിന്റെ സ്ഥാനം ഒരു വിജ്ഞാനകോശത്തിനു സമാനമാണ്. ഫുഡ് കോർപ്പറേഷനിലെ ജോലിക്കിടയിലും ഈ മനുഷ്യൻ സമാഹരിച്ച വിവരങ്ങൾ ഗാനശാഖയുടെ സകല മുഖങ്ങളേയും സ്പർശിക്കുന്നതാണ്. ഗാനം രചിച്ചതാരെന്നോ, അതിന് സംഗീതം നൽകിയതാരെന്നോ ഉള്ള അമേച്വർ താല്പര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല ശാസ്തമംഗലത്തിന്റെ ഭൂമിക. ആ ഗാനത്തിന്റെ ചലച്ചിത്രത്തിലും അല്ലാതെയുമുള്ള പശ്ചാത്തലവും, അതിന്റെ അണിയറശില്പികളുമായുള്ള ഗാഢബന്ധങ്ങളും അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ദുഷ്കരമാക്കുന്നു.
ഒരു ഗാനത്തിന്റെ മൂന്നു പ്രധാന ഘട്ടങ്ങളാണ് രചന, സംഗീതസംവിധാനം, ആലാപനം എന്നത്. ഈ മൂന്നു രംഗങ്ങളിലും ശക്തമായ സ്വാധീനം ചെലുത്തി മൺമറഞ്ഞുപോയ കലാകാരന്മാരെ അനുസ്മരിക്കുന്നതിനായി ഗാനസ്മൃതി, സംഗീതസ്മൃതി, ആലാപനസ്മൃതി എന്നിങ്ങനെ മൂന്നു പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു പരമ്പര ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മൂന്നാമത്തേതായ, ഗായകരെ പരാമർശിക്കുന്ന 'ആലാപനസ്മൃതി'യാണ് ഈ പുസ്തകം.
ചലച്ചിത്രഗാനസരണി ഉത്ഭവിച്ചതിനുശേഷം ഇന്നുവരെ അതിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 26 ഗായകരുടെ ജീവചരിത്രമാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. ഏ. എം. രാജ, പി. ബി. ശ്രീനിവാസ്, കെ. പി. ബ്രഹ്മാനന്ദൻ എന്നീ ഗായകരേയും പി. ലീല, ജാനമ്മ ഡേവിഡ്, സ്വർണലത മുതലായ ഗായികമാരേയും നാമീ താളുകളിൽ കണ്ടുമുട്ടുന്നു. അവരുടെയൊക്കെ ജീവിതങ്ങളിലെ അധികം അറിയപ്പെടാത്ത വസ്തുതകളും വായനക്കാർക്കുവേണ്ടി ലേഖകൻ നിരത്തിവെക്കുന്നു. യേശുദാസ് എന്ന ഗന്ധർവപ്രതിഭയുടെ പ്രഭാവലയത്തിൽ നിറം മങ്ങിപ്പോയ താരകളാണ് മലയാളത്തിലെ പുരുഷഗായകർ. എങ്കിലും, അവരുടെ കഴിവുകൾ നിറമാർന്ന സന്ദർഭങ്ങളിലൂടെ ഈ ലേഖനങ്ങൾ വെളിവാക്കുന്നു. അവരെല്ലാവരും ചേർന്നതാണ് മലയാളഗാനലോകം എന്ന് അനുവാചകർ അങ്ങനെ തിരിച്ചറിയുന്നു.
ലേഖനങ്ങളുടെ രചനാരീതി എല്ലാറ്റിലും മാറ്റമില്ലാതെ തുടരുന്നതിനാൽ അല്പം വൈരസ്യം ജനിപ്പിക്കുന്നു. അല്പം ജീവചരിത്രം, ഗാനരംഗത്തേക്കു കടന്നുവന്ന രീതി, പാടിയ പ്രധാനഗാനങ്ങൾ, മരണം എന്നിങ്ങനെ എല്ലാ അദ്ധ്യായങ്ങളും പ്രവചനാത്മകമായ ഘടന പുലർത്തുന്നവയാണ്. ഇത്തരമൊരു കൃതിയിൽ ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നു വാദിക്കാമെങ്കിലും ഇത് പുസ്തകത്തെ ഒരു വിജ്ഞാനകോശത്തിന്റെ ആസ്വാദനനിലവാരത്തിലേക്ക് താഴ്ത്തിക്കളയുന്നു.
പുസ്തകം ഗാനപ്രേമികൾക്കായി ശുപാർശ ചെയ്യുന്നു.
Book Review of 'Aalapanasmrithi' by T P Sasthamangalam
ISBN: 9788120045422

No comments:
Post a Comment