"യാര്‍ഡ് മുഴുവന്‍ പുല്ലുകയറിയല്ലോ, ഇവന്മാരിനി എന്നാണാവോ ഇങ്ങോട്ടു
തിരിഞ്ഞുനോക്കുന്നത് ?" എഡ്വേര്‍ഡിന്റെ പതിവുപ്രതിഷേധം എന്നെ സമയം തെറ്റി
കടന്നുവന്ന ഏതോ ചിന്തയില്‍നിന്നുണര്‍ത്തി. ഞാന്‍ ജനാലയിലൂടെ എത്തിനോക്കി.
ശരിയാണ്. ഉയര്‍ന്ന വോള്‍ടേജില്‍ വൈദ്യുതി സ്വീകരിക്കുന്ന ഉപകരണങ്ങള്‍
നിരന്നിരിക്കുന്ന യാര്‍ഡ്. ഒരു പുല്‍നാമ്പുപോലും കാണാന്‍ പാടില്ലാത്ത
സ്ഥലം - പക്ഷേ ഒരു പുല്‍ത്തകിടി പോലെയായിട്ടുണ്ട്.
"വേണ്ടപ്പെട്ടവരോട് പറയുമ്പോഴെല്ലാം ഇന്ന് ആളിനെ അയക്കാന്‍ പറ്റില്ല എന്നുപറയും". എന്റെ മനസ്സ് തിരിച്ചറിഞ്ഞതുപോലെ എഡ്വേര്‍ഡ് വീണ്ടും. ജീവനുള്ള ഒന്നും വളരാന്‍ പാടില്ല എന്ന വാശിയോടെ നിരത്തിയിരിക്കുന്ന കൂര്‍ത്ത പാറക്കഷണങ്ങള്‍. അതിനിടയിലൂടെ തലനീട്ടുന്ന പച്ചപ്പിന്റെ മുകുളങ്ങള്‍. 450 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പ് വെറും പാറയായിരുന്ന ഈ ഗോളത്തെ ഇന്നത്തെ ജീവന്‍ തുടിക്കുന്ന ഭൂമിയാക്കിമാറ്റിയ ആ ജീവചൈതന്യത്തെ തടുത്തുനിര്‍ത്താന്‍ കുറച്ചു പാറക്കല്ലുകള്‍ക്ക് സാധിക്കുമോ?
തഴച്ചുവളരുന്ന കറുകപ്പുല്ലിനിടയില്‍നിന്നു തലനീട്ടിയ ഒരു വെള്ളായം പെട്ടെന്ന് എന്റെ ശ്രദ്ധയാകര്‍ഷിച്ചു. പേരറിയാത്ത ഏതോ കുറെ വെള്ളപ്പൂക്കള്‍. ഇന്നു രാവിലെ വിരിഞ്ഞതേയുള്ളൂ. യൌവനത്തിന്റെ വസന്താഗമനത്തില്‍, ഇളംകാറ്റില്‍ നാണത്തോടെ തലകുലുക്കി ആ പൂക്കള്‍ ചിരിച്ചുനില്‍ക്കുകയാണ്. ഭൂമിയുടെ മന്ദഹാസമാണ് പൂക്കള്‍ എന്നു പറയുന്നത് എത്ര ശരിയാണ്!
കളങ്കത്തിന്റെ കണികപോലും ഏശാതെ, വെളുപ്പിന്റെ മുഗ്ദ്ധലാവണ്യം മുഴുവന്‍ ആവാഹിച്ചെടുത്ത ഈ പൂക്കള്‍ പക്ഷേ സ്ഥാനം തെറ്റി വിടര്‍ന്നതല്ലേ? വിശുദ്ധിയുടെ സുഗന്ധവും പേറിനില്‍ക്കുന്ന ഈ പുഷ്പങ്ങള്‍ക്കറിയില്ല അവര്‍ വിടരാന്‍ പാടില്ലായിരുന്നു എന്ന്. സിരകളില്‍ മെല്ലെമെല്ലെ പടര്‍ന്നു കയറുന്ന അസ്വസ്ഥതയുമായി നില്ക്കേ, അരിവാളും കുട്ടയുമായി നടന്നടുക്കുന്ന ജോലിക്കാരെ കണ്‍കോണുകളിലൂടെ ഞാന്‍ കണ്ടു.
"ഓ, ഭാഗ്യം! അവന്മാരിന്നെങ്കിലും എത്തിയല്ലോ".... ശുദ്ധാത്മാവായ എഡ്വേര്‍ഡ് എന്നത്തേയും പോലെ സന്തോഷവാനാണ് !

No comments:
Post a Comment