ഭൂമിയിൽ ദൈവത്തിന്റെ നിഴൽ എന്നാണ് മുഗൾ ചക്രവർത്തിമാർ സ്വയം ചാർത്തിയിരുന്ന ബിരുദങ്ങളിൽ ഒന്ന്. ക്രമേണ അധികാരചിഹ്നങ്ങൾ ഒന്നൊന്നായി നഷ്ടമായിക്കൊണ്ടിരുന്നപ്പോഴും പഴയ ഓർമ്മ വെച്ച് ജനങ്ങൾ അദ്ദേഹത്തിന്റെയടുക്കൽ പരാതികളുമായി എത്തിക്കൊണ്ടിരുന്നു. അവസാന ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ രണ്ടാമന്റെ അടുക്കൽ യമുനയുടെ അങ്ങേക്കരയിൽ താമസിച്ചിരുന്ന ഒരു അലക്കുകാരൻ പരാതിയുമായി എത്തിയപ്പോൾ തന്റെ അധികാരപരിധിയിൽ കൊട്ടാരക്കെട്ടുകൾക്കുകീഴെ ഒഴുകിയിരുന്ന യമുനാനദിയുടെ ഇങ്ങേക്കര മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നു പറഞ്ഞ് ദൈവത്തിന്റെ പ്രതിബിംബത്തിന് അയാളെ മടക്കി അയക്കേണ്ടി വന്നു.
എന്തിലുമേതിലും ചാടിക്കയറി റിട്ട് അധികാരവും ഭരണഘടനാ വ്യാഖ്യാനവുമൊക്കെ പ്രയോഗിച്ച് ശീലിച്ച സുപ്രീം കോടതി ജെല്ലിക്കെട്ട് പ്രശ്നത്തിൽ കാളയുടെ കൊമ്പിൽ കയറിപ്പിടിച്ചതുപോലെയായിരിക്കുകയാണ്. കുതറുന്ന കാളയെ പിടിച്ചുനിർത്താനും പറ്റുന്നില്ല, പിടിവിടാനും സാധിക്കുന്നില്ല. തലമുറകളായി നടന്നുവരുന്ന ഒരു പൊതുവിനോദം പാടില്ലെന്ന് പെട്ടെന്ന് ഒന്നോ രണ്ടോ ജഡ്ജിമാർക്ക് തോന്നി. ഉടനെ ഉത്തരവ് ഇറങ്ങുന്നു - ജെല്ലിക്കെട്ട് നടത്താൻ പാടില്ല! ഉന്നത നീതിപീഠത്തെ ജനങ്ങൾ തെരുവീഥികളിൽ വെല്ലുവിളിക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിൽ കാണാൻ സാധിക്കുന്നത്.
ആദ്യം ഇവർ കാറുകളിലെ സൺഫിലിം നീക്കം ചെയ്യാൻ കല്പിച്ചു. ഇന്ധനക്ഷമത 5% വരെ കുറയ്ക്കുന്ന ഈ തീരുമാനം ഇന്ത്യയിലെ ഏതു നിയമം അനുസരിച്ചാണ് പുറപ്പെടുവിച്ചതെന്ന് ആർക്കും അറിയില്ല. എങ്കിലും സുപ്രീം കോടതി ചന്ദ്രഹാസമിളക്കിയപ്പോൾ എല്ലാവരും ഒട്ടിച്ച ഫിലിം കീറിമാറ്റി. പകരം തുണികൊണ്ടുള്ള കർട്ടൻ ഉപയോഗിക്കാമെങ്കിൽ പിന്നെ ഫിലിമിനെന്തായിരുന്നു കുഴപ്പം? പിന്നീടവർ ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിശ്ചയിക്കുന്ന നിയമം കൊണ്ടുവന്നു. പ്രമോഷൻ കൊടുത്തവർക്ക് നന്ദിസൂചകമായി പുതിയ ജഡ്ജിമാർ റിട്ടയർ ചെയ്തവർക്ക് നിയമനങ്ങൾ ഉറപ്പാക്കി. അങ്ങനെ ബിസിസിഐയുടെ ഭരണം സുപ്രീം കോടതി ഏറ്റെടുത്തു. അഴിമതി നടക്കുന്നിടത്തെല്ലാം കോടതി നേരിട്ട് ഭരിക്കാനാണെങ്കിൽ ഇനി രാജ്യഭരണവും അവർ ഏറ്റെടുത്തേക്കുമോ? അപ്പോൾ കോടതികളിലെ അഴിമതിയോ എന്ന ചോദ്യം ബാക്കിയാവും.
സിനിമാ തിയേറ്ററുകളിൽ ഷോ തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം കേൾപ്പിക്കണം എന്നതായിരുന്നു അടുത്ത വെളിപാട്. ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റുനിന്ന് ആദരവ് (ഉണ്ടായാലും ഇല്ലെങ്കിലും) പ്രകടിപ്പിക്കണമെന്നാണ് നിയമം. പക്ഷേ, തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നതിന്റെ ആവശ്യമെന്താണുള്ളത്? അങ്ങനെ കത്തിക്കയറി വരുമ്പോഴാണ് ജെല്ലിക്കെട്ട് കാലിൽ തടഞ്ഞത്. പക്ഷേ, തമിഴ് ജനതയുടെ രോഷത്തിൽ ഇത്തവണ സുപ്രീം കോടതിയുടെ പത്തി താഴുമെന്നാണ് തോന്നുന്നത്. അങ്ങനെയൊരു മൂക്കുകയർ വീണില്ലെങ്കിൽ നാളെ ആനയെഴുന്നള്ളിപ്പായിരിക്കും അവരുടെ അടുത്ത ഇര.
പക്ഷേ മറ്റൊരപകടം കൂടി ഇതിനുണ്ട്. ഒരു പാർട്ടിയോ നേതാവോ ഇല്ലാതെ വളർന്നുവരുന്ന സമരങ്ങൾ ഭരണകൂടങ്ങളുടെ പേടിസ്വപ്നമാണ്. അറബ് നാടുകളിലെ മുല്ലപ്പൂ വിപ്ലവങ്ങൾ ജനാധിപത്യാവകാശങ്ങൾ നിഷേധിക്കെപ്പട്ട ഒരു ജനതയുടെ ആത്മസാക്ഷാൽക്കാരമായിരുന്നു. എന്നാൽ ഇന്ത്യയിൽ അത്തരം നേതാവില്ലാ സമരങ്ങൾ വിജയിക്കാൻ അനുവദിച്ചാൽ സമൂഹത്തിന്റെ കെട്ടുറപ്പ് പാടേ തകർന്ന് ആൾക്കൂട്ടമനഃശാസ്ത്രത്തിന്റെ പ്രാകൃതമായ ചട്ടവട്ടങ്ങളിലേക്ക് തെന്നിവീഴാനിടയാകും.

No comments:
Post a Comment