മുഹിയുദ്ദീൻ നടുക്കണ്ടിയിൽ എന്ന എം. എൻ. കാരശ്ശേരി കേരള സാമൂഹ്യ-സാംസ്കാരികനായകരുടെ കൂട്ടത്തിൽ ഒരു പ്രമുഖവ്യക്തിയാണ്. എതിരാളികളുടെ ആശയപാപ്പരത്തം തുറന്നുകാണിക്കുന്ന രചനകളുമായി അദ്ദേഹം മുസ്ലിം സമുദായത്തിലെ പല അനാചാരങ്ങളേയും ശക്തിയായി എതിർത്തു. സ്വന്തം മതപ്രമാണങ്ങളെ മുറുകെപ്പിടിച്ച് കാലാനുസൃതമായ പരിഷ്കരണങ്ങളെ എതിർക്കുന്ന മൗലികവാദികൾക്ക് തങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതൊന്നുമല്ല യഥാർത്ഥ മതപ്രമാണങ്ങൾ എന്ന് കാരശ്ശേരി കാണിച്ചുകൊടുക്കുമ്പോൾ സ്വന്തം കാൽക്കീഴിൽനിന്ന് മണ്ണ് ഒലിച്ചുപോകുന്നതായി അനുഭവപ്പെടും. അത്തരക്കാർക്ക് യോജിച്ച ചികിത്സയും അതുതന്നെയാണ്. അല്ലാതെ ഏഴാം നൂറ്റാണ്ടിലെ മനസ്സുമായി ജീവിക്കുന്ന തീവ്രവാദിയോട് ആധുനികതത്വങ്ങളും നവോത്ഥാനമൂല്യങ്ങളുമൊക്കെ വിസ്തരിച്ചിട്ട് എന്തു പ്രയോജനമാണുള്ളത്?
ശീർഷകം സൂചിപ്പിക്കുന്നതുപോലെ പരാധീനതകൾ അനുഭവിക്കുന്ന മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളാണ് ലേഖകൻ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. 1980-കളുടെ മദ്ധ്യം മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ എഴുതപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. വൻ കോളിളക്കം സൃഷ്ടിച്ച ഷാബാനു കേസിന്റെ വിശദാംശങ്ങൾ നിരവധി അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യയുടെ രാഷ്ട്രീയഭൂമികയിൽ വമ്പൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതാണ് 1985-ൽ ഷാബാനു കേസിലെ സുപ്രീം കോടതി വിധി. മുപ്പതുവർഷത്തെ ദാമ്പത്യത്തിനുശേഷം 62-കാരിയും അഞ്ചുമക്കളുടെ അമ്മയുമായ ഷാബാനു ബീഗത്തിനെ ഭർത്താവ് മറ്റൊരു യുവതിയെക്കൂടി ഭാര്യയായി സ്വീകരിച്ചതിനാൽ മൊഴിചൊല്ലി. ആ വൃദ്ധ ജീവനാംശം ലഭിക്കുന്നതിനുവേണ്ടി കോടതിയെ സമീപിച്ചു. ഏഴുവർഷം നീണ്ടുനിന്ന അപ്പീലുകൾക്കൊടുവിൽ സുപ്രീം കോടതി ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാനോട് സംരക്ഷണച്ചെലവ് നൽകാൻ വിധിച്ചതിനോടൊപ്പം ഇത്തരം അനാചാരങ്ങൾ ഒഴിവാക്കുന്നതിനായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. രാജ്യമെങ്ങും മുസ്ലിം വർഗീയവാദികൾ ഉറഞ്ഞുതുള്ളിയ നാളുകളായിരുന്നു പിന്നീട്. ഒച്ചപ്പാടുകൾക്കൊടുവിൽ രാജീവ് ഗാന്ധിയുടെ സർക്കാർ കോടതിവിധി തുരങ്കം വെക്കാൻ മുസ്ലിം വിവാഹമോചനങ്ങൾക്കായി മതനിയമങ്ങൾ അനുസരിക്കുന്ന പുതിയൊരു നിയമം പാസ്സാക്കി. നിയമവാഴ്ചയുടെമേൽ കരിവാരിത്തേച്ച ഈ ബിൽ ശക്തമായ ഒരു തിരിച്ചടി ഭൂരിപക്ഷസമുദായത്തിൽനിന്ന് ഇരന്നുവാങ്ങുകയായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി പ്രശ്നം വെള്ളിവെളിച്ചത്തിലേക്കു വരുന്നത് ഇതിനെ തുടർന്നാണ്. കോടതിവിധി അനുസരിക്കാൻ ഷാബാനു കേസിൽ മുസ്ലിങ്ങൾ തയ്യാറാകാത്തതുകൊണ്ട് അയോദ്ധ്യാ പ്രശ്നത്തിൽ ഹിന്ദുക്കൾ എന്തിനതുചെയ്യണം എന്നായിരുന്നു വി. എച്ച്. പിയുടെ വാദങ്ങളിൽ ഒന്ന്.
മറ്റുമതങ്ങളിൽ ഉള്ളതുപോലെ ഇസ്‌ലാമിലും അനാചാരങ്ങൾ ഉണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് രൂപംകൊണ്ട വിശ്വാസപ്രമാണങ്ങളിൽ ആധുനികമൂല്യങ്ങൾക്കു നിരക്കാത്ത അടിമത്തം, ബഹുഭാര്യാത്വം എന്നിങ്ങനെ പല പാകപ്പിഴകളും കണ്ടുവെന്നുവരാം. അവയെയെല്ലാം ഇസ്ലാം ദൈവദത്തമാണെന്ന ന്യായം പറഞ്ഞ് സ്വാംശീകരിക്കുന്ന കൂപമണ്ഡൂകങ്ങളുടെ കണ്ണുതെളിയിക്കുന്ന ഒട്ടനവധി വിശദീകരണങ്ങൾ കാരശ്ശേരി നിരത്തുന്നുണ്ട്. ഖുർആൻ, നബിചര്യകൾ, മറ്റു മുസ്ലിം വിശ്വാസപ്രമാണങ്ങൾ എന്നിവയിൽ അഗാധപാണ്ഡിത്യമുള്ള ലേഖകൻ നിരവധി ഉദ്ധരണികളിലൂടെ മുത്തലാഖ്, ബഹുഭാര്യാത്വം, മൊഴി ചൊല്ലിയ ഭാര്യക്ക് ജീവനാംശം നിഷേധിക്കൽ എന്നിവയൊക്കെ ഇസ്‌ലാമിക മൂലപ്രമാണങ്ങൾ നിരുത്സാഹപ്പെടുത്തിയതാണെന്ന് സമർത്ഥിക്കുന്നു. സ്ത്രീകളുടെ വേഷഭൂഷാദികൾ, സ്വത്തവകാശം, പർദ്ദ, സ്ത്രീധനം, വ്യക്തിനിയമം എന്നിങ്ങനെ നിരവധി മേഖലകളെ പുസ്തകം സ്പർശിക്കുന്നു. പുരോഗമനാശയക്കാരെല്ലാം വളരെ വിജ്ഞാനപ്രദമായ ഈ കൃതി വായിച്ചിരിക്കേണ്ടതാണ്.
തിരുവിതാംകൂറിൽ എല്ലാ ജാതിക്കാർക്കുമായി ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കപ്പെട്ടത് 1936-ലാണ്. എന്നാൽ മുസ്ലിം സ്ത്രീകൾക്ക് അവരുടെ പള്ളികളിൽ പ്രവേശിക്കാൻ സാധിക്കുന്നത് ഒരു പതിറ്റാണ്ടുകൂടി പിന്നിട്ട് 1946-ൽ മലപ്പുറം എടവണ്ണ ഒതായിപ്പള്ളിയിലെ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനാണ്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ-പുരുഷമേധാവിത്വത്തിനെതിരെ കാരശ്ശേരി നിരന്തരം ശബ്ദമുയർത്തുന്നു. കേരളത്തിൽ ബഹുഭാര്യാത്വചർച്ചകൾക്കു പിന്നിലെ മൂലകാരണം ഗൾഫ് പണത്തിന്റെ വരവുകൊണ്ട് സമ്പന്നരായ ഒരു വിഭാഗത്തിന്റെ കാമാർത്തിയാണെന്ന് ലേഖകൻ സ്ഥാപിക്കുന്നു. ഒന്നിലധികം സ്ത്രീകളെ സംരക്ഷിക്കാനുള്ള സ്വത്തുള്ളപ്പോൾ അതിന് മതത്തിന്റെ പിൻബലമുണ്ടല്ലോ എന്ന് ആ ഞരമ്പുരോഗികൾക്ക് ഓർമ്മ വന്നുകാണണം. ചേക്കുട്ടിപ്പാപ്പ, പള്ളികളിലെ മന്ത്രവാദം, മുതലായ അധികമാരും പരാമർശിക്കാത്ത നിഗൂഢതകളും പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു. ജെ. ദേവികയാണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്.
ഈ കൃതി ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Ummamarkkuvendi Oru Sankadaharji' by M N Karassery
ISBN: 9788126421053

No comments:
Post a Comment