ചില ദിനപ്പത്രങ്ങളും വാർത്താചാനലുകളുമൊക്കെ ഒരു സ്കൂപ്പോടുകൂടി ഉത്‌ഘാടനം കുറിക്കുന്നത് കണ്ടിട്ടില്ലേ? ജനശ്രദ്ധയാകർഷിക്കുന്ന ഒരു ഐറ്റം നമ്പറിന്റെ സഹായത്തോടെ രംഗപ്രവേശം ചെയ്‌താൽ പിടിച്ചുനിൽക്കാൻ സാധിക്കും എന്ന കച്ചവടമനസ്സാണ് ഇവിടെ നിഴലിച്ചുനിൽക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ് പാർട്ടി 1940-കളിൽ ഒരു അസ്തിത്വപ്രതിസന്ധിയെ നേരിട്ടു. ഇന്ത്യ ഒരു രാജ്യമല്ലെന്നും അത് പതിനെട്ടോളം ദേശീയതകളുടെ സംഗ്രഹം മാത്രം ആണെന്നുമായിരുന്നു പാർട്ടിയുടെ ചിന്താഗതി. മരങ്ങൾ കാരണം കാട് കാണാതെ പോയവന്റെ ഗതികേട്! ഇന്ത്യയെന്നാൽ ഭൂമദ്ധ്യരേഖ പോലെ ഒരു ഭൗമശാസ്ത്രവസ്തുത മാത്രമാണെന്നു വാശിപിടിച്ച വിൻസ്റ്റൺ ചർച്ചിലിന്റെ നയവുമായി ഇതിന് യാതൊരു വ്യത്യാസവുമില്ല. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തിൽ സ്വാതന്ത്ര്യം ഏറെക്കുറെ ഉറപ്പായതോടെ എന്തെങ്കിലും ഒരു ഐറ്റം നമ്പർ പാർട്ടിക്ക് അത്യാവശ്യമായിത്തീർന്നു. മാത്രവുമല്ല,സ്വതന്ത്രഭാരതത്തിലെ ഭരണം വേരുപിടിക്കുന്നതിനുമുമ്പ് ഒരു സായുധവിപ്ലവത്തിലൂടെ കുറെ ഭൂപ്രദേശം പിടിച്ചടക്കാൻ കഴിഞ്ഞാൽ പിന്നീട് റഷ്യൻ സൈനികപിന്തുണയോടെ രാജ്യം തന്നെ കയ്യടക്കാൻ സാധിച്ചേക്കും എന്ന പ്രതീക്ഷയും കമ്യൂണിസ്റ്റ് പാർട്ടി നിലനിർത്തിയിരുന്നു. ഇന്ത്യയിൽ തെലങ്കാനയിലും ഏതാണ്ട് അതേ സമയത്തുതന്നെ ബർമ്മയിലും മലയയിലും നടന്ന കമ്യൂണിസ്റ്റ് സായുധവിപ്ലവസമരങ്ങൾ ഈ നിഗമനം ശരിവെക്കുന്നു. വിയറ്റ്‌നാമിൽ അവർക്കത് വിജയിപ്പിക്കാൻ സാധിച്ചു എന്നതും ശ്രദ്ധേയം. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ സൈനികശക്തി ശരിയായി വിലയിരുത്തുന്നതിൽ സഖാക്കൾ ദയനീയമായി പരാജയപ്പെട്ടു. അക്രമത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിട്ട സർക്കാർ നടപടികളുടെ ഭാഗമായി കമ്യൂണിസം തന്നെ ഇല്ലാതായേക്കുമെന്ന നില വന്നപ്പോൾ പാർട്ടി സ്വന്തം നയത്തിൽ ഒരു 'റ-തിരിവ്' നടത്തി (U-turn എന്നതിന് ഇതിലും നല്ല തർജ്ജമയുണ്ടോ?). 1950 ഫെബ്രുവരി 28-ന് പുലർച്ചെ നടന്ന ഇടപ്പള്ളിയിലെ പോലീസ് സ്റ്റേഷൻ ആക്രമണവും അതിനെ തുടർന്ന് അക്രമികൾക്കും അവരെ പിന്തുണച്ച കമ്യൂണിസ്റ്റ് പ്രവർത്തകർക്കും ലോക്കപ്പിൽ നേരിടേണ്ടിവന്ന അതിഭീകരമർദ്ദനമുറകളുമാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകരിൽ പ്രധാനിയായ പയ്യപ്പിള്ളി ബാലൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
ദേശവ്യാപകമായി പദ്ധതിയിട്ടിരുന്ന റെയിൽവേ സമരത്തിന്റെ ഭാഗമായി ആലുവയ്ക്ക് തെക്കോട്ട് തീവണ്ടികൾ ഓടിക്കാതിരിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന സ: എൻ. കെ. മാധവനെ ഇടപ്പള്ളി പോലീസ് പിടികൂടിയതിനെത്തുടർന്നാണ് സംഭവങ്ങൾ തുടങ്ങുന്നത്. മാധവനെ ലോക്കപ്പിൽനിന്ന് മോചിപ്പിക്കുന്നതിനായി അന്നുരാത്രി സ്റ്റേഷൻ വളഞ്ഞ് നടത്തിയ ആക്രമണത്തിൽ മാത്യു, വേലായുധൻ എന്നീ പോലീസുകാർ കൊല്ലപ്പെട്ടു. ലോക്കപ്പിന്റെ താഴ് പൊളിക്കാൻ സാധിക്കാതിരുന്നതിനാൽ പ്രതികളെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിലും അവിടെ സൂക്ഷിച്ചിരുന്ന തോക്കുകളും ആയുധങ്ങളും കമ്യൂണിസ്റ്റ് സംഘം കൊള്ള ചെയ്തു. ഫാക്ടിൽ ജോലിചെയ്തിരുന്ന ഗ്രന്ഥകാരൻ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും സഹായം ചെയ്തതിന്റെപേരിൽ പിടിയിലാവുകയും ആഴ്ചകളോളം നീണ്ട കൊടിയ മർദ്ദനങ്ങൾക്കിരയാവുകയും ചെയ്തു. അറസ്റ്റിലായ രണ്ടു പ്രവർത്തകർ ക്രൂരപീഡനത്തിന്റെ ഫലമായി മരണമടയുകയും ചെയ്തു. വായനക്കാരുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിധത്തിൽ തന്നെ മർദ്ദനമുറകളുടെ നീണ്ട വിവരണം പുസ്തകത്തിൽ കാണാം. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ഇത്രയും കഠിനഹൃദയനാകാൻ സാധിക്കുമോ എന്നു നാം സംശയിച്ചുപോകും.
മനസ്സ് വിറങ്ങലിക്കുന്ന പീഡനമുറകളിൽ നട്ടം തിരിയുമ്പോഴും തടവുകാർ നിരാഹാരസമരത്തിലേർപ്പെടുമ്പോൾ പോലീസ് അവരുടെ ആവശ്യങ്ങൾക്ക് വഴിപ്പെടുന്നത് ലേഖകന്റെ ചില പ്രസ്താവനകളെങ്കിലും അതിശയോക്തിപരമല്ലേ എന്ന സംശയമുണർത്തുന്നു. വേനൽക്കാലത്ത് ആലുവാപ്പുഴയിൽ പോയി മുങ്ങിക്കുളിക്കണം എന്ന വെറുംവാശി പോലും നിരാഹാരം വഴി നേടിയെടുത്തത് വായിക്കുമ്പോൾ പ്രത്യേകിച്ചും! ഇടപ്പള്ളി ആക്രമണം വെറും വൃഥാ വ്യായാമം മാത്രമായിരുന്നോ എന്ന ശങ്ക പുസ്തകത്തിലൂടെ പയ്യപ്പിള്ളിയുടെ ശരീരഭാഷയിൽ പ്രകടമാണ്. എന്നാൽ ഇടതുപക്ഷ സെക്ടേറിയൻ സമീപനം സ്വീകരിച്ചതുകൊണ്ടുവന്ന ചില തെറ്റുകൾ മാത്രമാണ് അത്തരം ആക്രമണങ്ങൾ എന്ന് പുസ്തകത്തിനെഴുതിയ അവതാരികയിൽ സാക്ഷാൽ ഇ.എം.എസ് തന്നെ വ്യക്തമാക്കുന്നു. സഖാക്കൾ വെറുതെ ഇടി കൊണ്ടതു മാത്രം മിച്ചം എന്നാണ് ആചാര്യൻ പറയാതെ പറയുന്നത്. എന്നാൽ പ്രവർത്തകർ വളരെ വീറും വാശിയോടെയുമാണ് കഴിഞ്ഞിരുന്നതെന്നത് ഇടപ്പള്ളിയെ കേരളത്തിന്റെ യെനാൻ ആക്കി മാറ്റാനുള്ള ഗ്രന്ഥകാരന്റെ വ്യാമോഹപ്രസ്താവനയിൽ തെളിയുന്നു. മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി യെനാൻ കേന്ദ്രമാക്കിയായിരുന്നല്ലോ ചൈനയിലെ വിപ്ലവത്തിനുവേണ്ടി പടപൊരുതിയിരുന്നത്. 1950-ൽ ബ്രിട്ടീഷ് ഭരണം പൂർണമായും അവസാനിച്ചുകഴിഞ്ഞിരുന്നുവെന്നും കേരളത്തിൽ സർ. സി.പി നാടുവിട്ടതിനെത്തുടർന്ന് ഉത്തരവാദഭരണം നിലവിൽ വരികയും ചെയ്തിരുന്ന കാലത്താണ് ഇടപ്പള്ളി ആക്രമണം നടന്നത് എന്ന് നാം മറന്നുകൂടാ.
വിഖ്യാതമായ ഒരു സമരത്തിനിടെ തോക്കിനെയോ ലാത്തിയേയോ നേരിടേണ്ട സന്ദർഭമാകുമ്പോൾ മുങ്ങിക്കളയാനുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ അനിതരസാധാരണമായ വൈദഗ്ദ്ധ്യം ഇടപ്പള്ളിക്കേസിലും പ്രകടമായി. പിന്നീട് പാർട്ടിയിലും സർക്കാരിലും അധികാരശ്രേണിയിലേക്ക് കടന്നുവന്ന പല പേരുകാരും ഇടപ്പള്ളി സംഭവത്തിൽ എന്തുകൊണ്ടോ ഇടപെട്ടതായി കാണുന്നില്ല. പിന്നീട് മന്ത്രിയായ അമ്പാടി വിശ്വം എന്ന വിശ്വനാഥമേനോൻ പ്രതിയായിരുന്നെങ്കിലും ഇടപ്പള്ളിക്കേസിൽ ശാരീരികപീഡനം തീരെ ഏൽക്കേണ്ടിവന്നിട്ടില്ലാത്ത ഒരേയൊരാൾ അദ്ദേഹമായിരുന്നുവെന്ന് പയ്യപ്പിള്ളി ബാലൻ രേഖപ്പെടുത്തുന്നു (പേജ് 192). 1946-ലെ പുന്നപ്ര-വയലാർ സമരകാലത്തും സാദാ സഖാക്കളെ വാരിക്കുന്തവുമണിയിച്ച് നേതാക്കൾ പമ്പ കടക്കുകയായിരുന്നല്ലോ!
പാർട്ടിയുടെ താല്പര്യപ്രകാരമാണ് താൻ ഈ പുസ്തകമെഴുതിയതെന്ന് ഗ്രന്ഥകർത്താവ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്കപ്പിലെ ഹീനമായ മർദ്ദനമുറകൾ വെളിപ്പെടുത്തുകവഴി പാർട്ടിയോട് ജനമനസ്സുകളിൽ സഹതാപവും അനുഭാവവും ഉണർത്തുക എന്ന ലക്ഷ്യവും അതിനുപിന്നിലുണ്ടാകാം. എന്നാൽ പോലീസ് പിടിയിലായ വനിതാപ്രവർത്തകരുടെ നേർക്കുണ്ടായെന്നു പറയപ്പെടുന്ന ലൈംഗിക അതിക്രമങ്ങളുടെ പച്ചയായ വിവരണം സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. കമ്യൂണിസ്റ്റുകൾ തങ്ങളുടേതല്ലാത്ത സമരങ്ങളെ അടിച്ചമർത്തുന്നതിൽ യാതൊരു മാന്യതയും പുലർത്തുകയില്ല എന്ന ധാരണയെ ശരിവെക്കുന്നതാണ് വിമോചനസമരത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് നടത്തുന്ന വിലകുറഞ്ഞ പരാമർശങ്ങൾ. വിമോചനസമരം ജനാധിപത്യവിരുദ്ധമായിരുന്നു എന്നത് നിസ്സംശയമാണെങ്കിലും അതിനു പക്ഷേ ശക്തമായ ജനകീയ അടിത്തറയും ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ദയനീയതോൽവി ഏറ്റുവാങ്ങിയത്. ആ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെക്കുറിച്ച് 'സംസ്കാരസമ്പന്നനായ' ഗ്രന്ഥകാരൻ എഴുതുന്നതു നോക്കൂ: "നടക്കുമ്പോൾ റോഡ് കുലുങ്ങുന്ന, വലിയവീടുകളിലെ കാണാൻ കൊള്ളാവുന്ന കൊച്ചമ്മമാർ, അവയവങ്ങളുടെ മുഴുപ്പും തൊലിയുടെ നിറവും അതേപടി പ്രദർശിപ്പിക്കുന്ന നൈലോൺ സാരികൾ അണിഞ്ഞ് - പോരെങ്കിൽ ജൂൺ, ജൂലൈ മാസങ്ങൾ ആയതിനാൽ മഴ നനഞ്ഞ് സാരി ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നു - കാണികളെ ഹരംപിടിപ്പിക്കുന്ന അംഗവിക്ഷേപങ്ങളോടെ ലോക്കപ്പ് ഞങ്ങൾക്ക് മണിയറയാണെന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു" (പേജ് 232).
തങ്ങൾക്ക് വഴിപ്പെടാത്ത എന്തിനോടും കമ്യൂണിസ്റ്റ് പാർട്ടി വെച്ചുപുലർത്തുന്ന കൊടിയ അസഹിഷ്ണുത തെളിയിക്കാൻ ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ?
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Aluvappuzha Pinneyum Ozhuki' by Payyappilly Balan
ISBN: 9780000172082 (This is the ISBN printed on the book, but its authenticity is doubted)

No comments:
Post a Comment