ഹഹഹഹ....
LOL (laughing out loud) എന്ന പ്രയോഗത്തിനു പകരം വെയ്ക്കാൻ മറ്റൊന്നും കിട്ടാത്തതുകൊണ്ടാണ്. മാതൃഭൂമിയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടാൽ മറ്റെന്താണ് ചെയ്യുക?
കഴിഞ്ഞ കുറെ മാസങ്ങളായി മാതൃഭൂമി പത്രവും അതിന്റെ അനുബന്ധമായ ടി.വി. ചാനലും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തുകൊണ്ട് ഓരോ ദിവസവും കുറേശെയായി ചില്ലറ വില്പന നടത്തുകയായിരുന്നല്ലോ. ജെ.എൻ.യു വിൽ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു എന്ന് പകൽ പോലെ വ്യക്തമാണെങ്കിലും, അത് അഭിപ്രായസ്വാതന്ത്ര്യമായി ദുർവ്യാഖ്യാനം ചമയ്ക്കുകയാണ് മാതൃഭൂമി ചെയ്തിരുന്നത്. ദുർഗാദേവിയെ വേശ്യ എന്നു വിളിച്ചു എന്ന ആരോപണം ഉയർന്നപ്പോഴും അത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ നാം തൊണ്ട തൊടാതെ വിഴുങ്ങി.
അങ്ങനെ കളിച്ചു കളിച്ച് ഉന്നതങ്ങളിൽ വിരാജിക്കുമ്പോഴാണ് പത്രത്തിന്റെ കൂലിയെഴുത്തുകാർക്ക് ആത്മവിശ്വാസം നെറുകയിൽ കയറിയത്. യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന ജസ്റ്റീസ് കമാൽ പാഷയുടെ പ്രസംഗവും വന്നപ്പോൾ ഒരു കൊട്ട് ഇസ്ലാമിനു നേരെയും കിടക്കട്ടെ എന്ന് അവർ ചിന്തിച്ചുപോയതിന് കുറ്റം പറയാനൊക്കുമോ?
എന്നാൽ ഹിന്ദു ദൈവങ്ങളെ തെറി വിളിക്കുന്നതുപോലെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയാൽ പണി കിട്ടും എന്ന് എത്ര പെട്ടെന്നാണ് അവർക്ക് മനസ്സിലായത്! മാർച്ച് 9-ന് പ്രസിദ്ധപ്പെടുത്തിയ കോഴിക്കോട്, തൃശൂർ എഡിഷനുകളിലെ 'നഗരം' പതിപ്പിൽ പ്രവാചകനായ മുഹമ്മദിനെതിരെ (സ) സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് അതേപടി പകർത്തിവെയ്ക്കുകയാണ് മാതൃഭൂമി ചെയ്തത്. വസ്തുതാപരമായി ആ പരാമർശം ശരിയാണോ തെറ്റാണോ എന്നെനിക്കറിയില്ല. പക്ഷേ അതോടൊപ്പം കാണുന്ന ഭാഷാശൈലി പരമാവധി അവഹേളിക്കുക എന്ന ലക്ഷ്യം മാത്രമുള്ളതാണ്. '......ന്റെ സൂക്കേടാണെന്നറിയില്ലേ' എന്നൊക്കെയുള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ കുഴപ്പമില്ലായിരിക്കാം, പക്ഷേ ആബാലവൃദ്ധം ജനങ്ങൾ വായിക്കുന്ന ഒരു പത്രത്തിൽ അത് പ്രത്യക്ഷപ്പെടാൻ പാടില്ലായിരുന്നു എന്നത് തർക്കമില്ലാത്ത സംഗതിയാണ്.
പത്രം പുറത്തുവന്ന അന്നുതന്നെ പ്രതിഷേധം ഇരമ്പി. നാടെങ്ങും മാതൃഭൂമി പത്രം കത്തിക്കുകയും വരിസംഖ്യ റദ്ദു ചെയ്യുകയും ചെയ്തു. പത്രമോഫീസുകളിലേയ്ക്ക് തീവ്രവാദമനോഭാവം പുലർത്തുന്ന സംഘടനകൾ മാർച്ച് നടത്തുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. അടുത്ത ദിവസം തന്നെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുഖം രക്ഷിക്കാൻ മാതൃഭൂമി ശ്രമിച്ചെങ്കിലും അതേറ്റ ലക്ഷണമില്ല. വൈകുന്നേരമായപ്പോഴേക്കും കുറ്റക്കാരായ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിഷേധം ശമിക്കുമോ എന്നു നോക്കുകയാണ് മാനേജ്‌മെന്റ്. ഇതുകൊണ്ടും അടങ്ങിയില്ലെങ്കിൽ അവരുടെ ഫോട്ടോയും വിലാസവും പ്രസിദ്ധപ്പെടുത്തി കയ്യോ കാലോ വെട്ടാൻ അവസരം നല്കുമായിരിക്കും!
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടു മത്സരിച്ച് എട്ടുനിലയിൽ പൊട്ടിയ വലിയ പത്രമുതലാളിക്ക് ഇതൊരു പ്രശ്നമല്ലായിരിക്കും. അങ്ങേയറ്റത്തെ മതേതരജാടയുമായി നടക്കുന്ന ഇദ്ദേഹം പൊതുജനങ്ങളെ എങ്ങനെയെങ്കിലും സേവിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭാ സീറ്റ് ഇരന്നുവാങ്ങിയതേയുള്ളല്ലോ. പക്ഷേ കല്പറ്റ മണ്ഡലത്തിൽ നിയമസഭയിലേക്ക് മത്സരിക്കാൻ കുപ്പായവും തയ്പ്പിച്ചുവെച്ചിരിക്കുന്ന കൊച്ചുമുതലാളിയുടെ ഗതി എന്താകും എന്ന് കണ്ടുതന്നെ അറിയണം. മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജിലാണെങ്കിൽ തെറിയഭിഷേകമാണ്. 19 ലക്ഷത്തോളം ലൈക്കുകൾ ഉണ്ടായിരുന്ന പേജിന് 60,000-ഓളം ലൈക്കുകൾ നഷ്ടമായി. ഓരോ വാർത്തയ്ക്കും കമന്റ് എന്ന രീതിയിൽ തീവ്രവാദികൾ താണ്ഡവനൃത്തമാടുകയാണ്. ഏറ്റവും വലിയ തമാശ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി മാതൃഭൂമി പേനയുന്തിക്കൊണ്ടിരുന്നപ്പോൾ അതിനെ കയ്യടിച്ചു പ്രോൽസാഹിപ്പിച്ചവർ തന്നെയാണ് ഒന്നു തെറ്റിയപ്പോൾ തന്തക്കു വിളിക്കുന്നതെന്നാണ്.
മാതൃഭൂമിയ്ക്കു മാത്രമല്ല, എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ഇതൊരു പാഠമാണ്. നിങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം എത്ര വലുതാണ് എന്നു തിരിച്ചറിയാതെ എവിടെവരെ പോകാം എന്ന മട്ടിൽ നിങ്ങൾ പൊറാട്ടുനാടകമാടുമ്പോൾ ആരെയാണ് പാലൂട്ടി വളർത്തിക്കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കണം. അതോടൊപ്പം തന്നെ ശത്രുവിന്റെ ശത്രു മിത്രം എന്ന മട്ടിൽ നിങ്ങൾ താലോലിക്കുന്ന ന്യൂനപക്ഷവർഗീയത സഹിഷ്ണുതയുടെ അളവുകോലിലൊന്നും ഒതുങ്ങാത്തതാണെന്നും. ഒന്നു മാത്രം ഓർക്കുക. മാതൃഭൂമിയുടെ ഫേസ്ബുക്ക് പേജ് വൃത്തികേടാക്കിക്കൊണ്ടിരിക്കുന്നവർ വെറും മുപ്പതോ നാല്പതോ ആളുകൾ മാത്രമാണ്. മിക്കവരും ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും. തീവ്രവാദ കാഴ്ചപ്പാടുകൾ പുലർത്തുന്ന ഇവരിൽ അൽ-ഖൈദയും ഇസ്ലാമിക് സ്റ്റേറ്റുമൊക്കെ ഉണ്ടാകും. ആ പ്രൊഫൈലുകളുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഉടനടി കൈമാറുകയാണ് ഇനി വേണ്ടത്.
ഹഹഹഹ....
മതേതരപ്രേമം മൂത്ത് തീവ്രവാദത്തിന്റെ കാളസർപ്പങ്ങളെ പാലൂട്ടി വളർത്തുന്ന ഈ പത്രത്തിന്റെ ഗതികേടിൽ ഒന്നുകൂടി ചിരിക്കാതെന്തു ചെയ്യും!

No comments:
Post a Comment