കേരളത്തിലെ പ്രമുഖ മുസ്ലിം ബുദ്ധിജീവികളിൽ ഒരാളാണ് ശ്രീ. ഹമീദ് ചേന്നമംഗലൂർ എന്ന ധാരണ ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും, മുഖ്യധാരയിൽ തന്നെ അദ്ദേഹത്തിന് ഇരിപ്പിടം അവകാശപ്പെടാവുന്നതാണെന്നും വെളിവാക്കുന്ന കൃതി. സമാധാന അന്തരീക്ഷം നിലനില്ക്കുന്ന കേരളത്തിലെ മുസ്ലീങ്ങളിൽ ഉത്തരേന്ത്യയിലെ ചിലയിടങ്ങളിൽ നിലനില്ക്കുന്ന പ്രശ്നങ്ങളും, പാലസ്തീൻ പോലുള്ള അന്താരാഷ്ട്ര പ്രശ്നങ്ങളും കുത്തിവെച്ച് അവരെ പാർശ്വവല്ക്കരിക്കാനുള്ള കുത്സിത ശ്രമം നടത്തുന്ന ജമാ അത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ ഈ പുസ്തകം അനാവരണം ചെയ്യുന്നു.
1941-ലാണ് ജമാ അത്തെ ഇസ്ലാമി അബുൽ അലാ മൗദൂദി സ്ഥാപിക്കുന്നത്. അതിന് കാരണമായതാകട്ടെ തീവ്ര മതാന്ധതയും. ജനാധിപത്യം, മതനിരപേക്ഷത, മതസ്വാതന്ത്ര്യം എന്നീ ആശയങ്ങളൊക്കെ മനുഷ്യനിർമ്മിതങ്ങളാണെന്നും, സമൂഹം ദൈവസൃഷ്ടമായ സമ്പ്രദായങ്ങളെ മാത്രമേ ആശ്രയിക്കേണ്ടതുള്ളു എന്നുമാണ് മൗദൂദിയുടെ വാദം. ഇതിനായി ലോകത്തിൽ നിലകൊള്ളുന്ന എല്ലാ ഭരണവ്യവസ്ഥകളും ബലപ്രയോഗത്തിലൂടെ തകർത്തെറിഞ്ഞ് ഇസ്ലാമികഭരണവ്യവസ്ഥ എങ്ങും നടപ്പാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. മറ്റു മതങ്ങളെല്ലാം ശരി അത്ത് വ്യവസ്ഥ ചെയ്യുന്ന മതനികുതി നല്കി രണ്ടാംതരം പൗരൻമാരായി ജീവിക്കുക. സിറിയയിലും ഇറാഖിലുമൊക്കെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ നാം കണ്ടുതീർന്നിട്ടില്ലല്ലോ! ഇതരമതസ്ഥരായ പുരുഷന്മാരെയൊക്കെ കൊന്നൊടുക്കി അവരുടെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ നിന്ദ്യമായ വാഴ്ച ഇന്ത്യയിലും വരണം എന്നതാണ് ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. മതനിരപേക്ഷതയെക്കുറിച്ച് മൗദൂദിയുടെ അഭിപ്രായം നോക്കുക - "മുസൽമാൻമാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുൻപിൽ സർവാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരിൽ മുസ്ലീങ്ങളെന്നു നിങ്ങൾ സ്വയം അവകാശപ്പെടുന്നുവോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒരു പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിനു സ്വാധീനമുള്ള ദിക്കിൽ ആ വ്യവസ്ഥയ്ക്ക് സ്ഥാനമുണ്ടാവുകയില്ല" (പേജ് 85-86). മതസ്വാതന്ത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം കൂടി കാണുക: "നമ്മുടെ അധികാരപരിധിയിൽ മുസ്ലിമായ ഒരാളെ ഇസ്ലാം ഉപേക്ഷിച്ച് മറ്റൊരു മതമോ മാർഗമോ സ്വീകരിക്കാൻ നാം അനുവദിക്കുന്നില്ലെങ്കിൽ അതിൽ നിന്നും മനസ്സിലാക്കാവുന്നത് ഇസ്ലാമിക ദേശത്ത് ഇസ്ലാമിനെതിരിൽ മറ്റേതെങ്കിലും ഒരു മതത്തിന്റെ പ്രഖ്യാപനമോ പ്രചാരണമോ നമുക്കു പൊറുപ്പിക്കാനാവില്ല എന്നാണ്. മറ്റു മതങ്ങൾക്കോ ചിന്താപദ്ധതികൾക്കോ പ്രചാരണാവകാശം നല്കലും മുസ്ലിം മറ്റൊരു മതം സ്വീകരിക്കുന്നത് കുറ്റകൃത്യമായി കാണലും പരസ്പരം ഒത്തുപോവില്ല. രണ്ടാമത്തെ നിയമം ആദ്യം പറഞ്ഞ അവകാശത്തെ സ്വമേധയാ റദ്ദ് ചെയ്യുന്നു. അതായത്, മതപരിത്യാഗിയെ കൊല്ലണം എന്ന നിയമം തന്നെ മതി ഇസ്ലാമിന്റെ അധികാരപരിധിയിൽ അപരമതങ്ങളുടെ പ്രചാരണം ഇസ്ലാം പൊറുപ്പിക്കുന്ന പ്രശ്നമില്ല എന്ന തീർപ്പിലെത്താൻ" (പേജ് 90). ജമാ അത്തെ ഇസ്ലാമിയുടെ ഇന്ത്യയിലെ അതിജീവനതന്ത്രം വെറും പ്രായോഗികതയിൽ നിന്ന് ഉളവായതാണ്. ന്യൂനപക്ഷമായ കാലത്തോളം തനിനിറം പുറത്തുകാട്ടാതെ മതനിരപേക്ഷതയുടെ ആനുകൂല്യങ്ങൾ അനുഭവിക്കുക, തങ്ങൾ ഭൂരിപക്ഷമോ അധികാരത്തിൽ നിർണായക സ്വാധീനമോ ചെലുത്തുന്ന കാലത്ത് ഇസ്ലാമിക ഭരണവ്യവസ്ഥ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുക എന്നതാണത്.
സ്വാഭാവികമായും മൗദൂദി പാക്കിസ്ഥാൻ രൂപീകരണത്തെ എതിർത്തു. ഇന്ത്യയിലെ ചെറിയൊരു ഭാഗത്ത് ജിന്ന വിഭാവനം ചെയ്ത മതനിരപേക്ഷമായ പാക്കിസ്ഥാനു പകരം ഇന്ത്യാ ഉപഭൂഖണ്ഡമാകെ ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നതായിരുന്നു മൗദൂദി ഉദ്ദേശിച്ചത്. 33 വയസ്സുവരെ പാശ്ചാത്യ ജീവിതശൈലി പിന്തുടർന്നിരുന്ന മൗദൂദിയിൽ ഹെഗൽ, ഗ്രാംഷി, മാർക്സ് എന്നിവരുടെ ആശയസ്വാധീനവും ചോരണവും ലേഖകൻ ആരോപിക്കുന്നു. 1946-നു ശേഷം പാക്കിസ്ഥാൻ ഒരു യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായതോടെ അദ്ദേഹം അതിനെ ഇസ്ലാമികവല്ക്കരിക്കാനുള്ള ശ്രമത്തിലായി, വിഭജനാനന്തരം പാകിസ്ഥാനിലേക്കു കുടിയേറുകയും ചെയ്തു.
തന്റെ വാദഗതികളെ ഉറച്ച അടിത്തറയിലും വ്യക്തമായ പദ്ധതികളിലും ഉറപ്പിച്ചു നിർത്താനുള്ള ഹമീദ് ചേന്നമംഗലൂരിന്റെ കഴിവ് അന്യാദൃശമാണ്. മതമൗലികവാദം ലോകത്തു വളരാനിടയാക്കിയ പത്തൊൻപതാം നൂറ്റാണ്ടിലെ പാശ്ചാത്യ സാമൂഹ്യ ചുറ്റുപാടുകളെ ഉദാത്തമായ രീതിയിൽ വരച്ചു കാണിക്കുന്നു. 70-കളിലെ എണ്ണപ്പണക്കൊഴുപ്പും 80-കളിലെ അമേരിക്കൻ സാമ്പത്തിക-ആയുധ സഹായങ്ങളും മുസ്ലിം മതമൗലിക സംഘടനകളെ ഗണ്യമായ തോതിൽ വളർത്തി. അതിന്റെ ചുവടുപിടിച്ച് ജമാ അത്തെ ഇസ്ലാമി 90-കളിൽ കേരളത്തിൽ പുനരുത്ഥാനം ചെയ്തു. തങ്ങളുടെ വിഭാഗീയതത്വശാസ്ത്രത്തെ സമർത്ഥമായി മുഖംമൂടിയണിയിച്ചുകൊണ്ട് സമൂഹമദ്ധ്യത്തിൽ സ്വീകാര്യത നേടാൻ മൗദൂദിസ്റ്റുകൾ നടത്തുന്ന യത്നങ്ങളും ലേഖകൻ പ്രതിപാദിക്കുന്നു. ഹിന്ദു സമൂഹത്തിലെ ഐക്യം വളർന്നുവരുന്നത് തടയാനായി ദളിത് സ്വത്വവാദികളെ ആനയിച്ചു കൊണ്ടുനടക്കുമ്പോൾ പോലും ജമാ അത്തെ ഇസ്ലാമി സ്വന്തം സ്ഥാപനങ്ങളിൽ ഒന്നിൽപ്പോലും ഇക്കൂട്ടരെ ഏഴയലത്ത് അടുപ്പിക്കുന്നില്ല. എല്ലാ ജനകീയ സമരങ്ങളിലും സംഘടനയും അതിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റിയും രംഗത്തു വരുന്നു - തങ്ങളുടെ സമരമുറകൾ എങ്ങനെയെന്നു കാണിച്ച് പേരെടുക്കാൻ മാത്രം.
കേരളമുസ്ലീങ്ങളിലെ ഭീതിദമായ ഇസ്ലാമികവൽക്കരണ ശ്രമങ്ങൾ തുറന്നു കാണിക്കുന്ന ഈ കൃതി ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്.

No comments:
Post a Comment