രാഷ്ട്രീയപ്പകയുടെ ചോരയൊഴുകിയ എഴുപതുകളും എൺപതുകളും കേരളത്തിലെ കോളേജ് കാമ്പസുകളിൽ നിഷ്പക്ഷത എന്നത് വിലയില്ലാത്ത ഒരു വസ്തുവാക്കി മാറ്റി. പനാമയിലേയും നിക്കരാഗ്വയിലേയും 'നീറുന്ന' പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് കേരളത്തിലെ കോളേജ് കുമാരന്മാരും കുമാരികളും പഠിപ്പുമുടക്കി സിനിമാ തിയേറ്ററുകളിൽ നൂൺഷോയും മാറ്റിനിയുമൊക്കെ കണ്ടുനടന്നു. മാസത്തിൽ 30 രൂപ മാത്രം എൻജിനീയറിങ്ങിന് ഫീസ് നൽകുമ്പോൾ (1993-ലെ കണക്ക് - ഇപ്പോഴത്തെ വിലനിലവാരം വെച്ച് 140 രൂപ) പഠനത്തിന് വിലയുണ്ടാവില്ലല്ലോ. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വരവോടെയാണ് സ്ഥിതി മാറാൻ തുടങ്ങിയത്. പഠനം എന്നത് ചെലവുള്ള ഒരു കാര്യമാണെന്നു കണ്ടപ്പോഴാണ് കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുകയോ അല്ലെങ്കിൽ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്ന ബോധം മലയാളിക്കുണ്ടായത്.
കാതങ്ങൾക്കകലെ ദില്ലിയിൽ ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) എന്ന സർവ കലകളും കൊടികുത്തി വാഴുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയിലെ വെയിലുകൊള്ളാത്ത ചോക്കളേറ്റ് നേതാക്കൾക്ക് ജനകീയ സമരങ്ങൾ നയിച്ച വൃദ്ധനേതാക്കളുടെ തലയിൽ ചവിട്ടി പോളിറ്റ് ബ്യൂറോയിലെത്താൻ സഹായിക്കുന്ന സ്ഥാപനം. പക്ഷേ കളിച്ചു കളിച്ച് പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കാൻ മുട്ടുന്ന വിധത്തിൽ വിദ്യാർഥികൾ വളർന്നത് നമ്മളാരും അറിഞ്ഞില്ല. സ്വാഭാവികമായും തിരിച്ചടി ഉണ്ടായി. യൂണിയൻ നേതാവിനെ കയ്യോടെ പിടിച്ച് മൂന്നാഴ്ച അകത്തിട്ടതോടെ തങ്ങളല്ല മുദ്രാവാക്യം വിളിച്ചതെന്നും പുറത്തുനിന്നെത്തിയ ആരോ ആണെന്നും ആയി വാദം. അത്രയും നല്ലത്.
കർശനമായ വ്യവസ്ഥകളോടെ ഹൈക്കോടതിയുടെ ജാമ്യവും നേടി ഇറങ്ങിയ കനയ്യകുമാറിന്റെ തട്ടുപൊളിപ്പൻ പ്രസംഗത്തിന്റെ പുറകെ ആണ് പപ്പരാസികൾ ഇപ്പോൾ. തങ്ങളുടെ മക്കൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ കാമ്പസ് രാഷ്ട്രീയം പാടില്ലെന്നു വാദിക്കുന്നവർ പോലും, രാഷ്ട്രീയം മാറ്റിവെച്ച് കനയ്യയോട് പഠനത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞ വെങ്കയ്യ നായിഡുവിന്റെ നെഞ്ചത്തു കയറുന്നതു കാണുമ്പോഴാണ് ഇരട്ടത്താപ്പിന് കയ്യും കാലും വെച്ചവർ നമ്മുടെ കൂട്ടത്തിലുണ്ടെന്ന് നാം അറിയുന്നത്.

No comments:
Post a Comment