പ്രസിദ്ധരായ എഴുത്തുകാരെ ആദരിക്കുക എന്നത് എല്ലാ നാടുകളിലും നടപ്പുള്ള ഒരു രീതിയാണ്. സാഹിത്യകാരന്മാരെ അവരുടെ കൃതികളിലൂടെ മാത്രമേ ആസ്വാദകർ പരിചയപ്പെടേണ്ടതുള്ളൂ എന്നൊരു ചിന്താധാര നിലവിലുണ്ടെങ്കിലും അതിനുമപ്പുറം അവരുടെ വ്യക്തിജീവിതം കൂടി ചിലപ്പോഴെല്ലാം വായനക്കാർ തേടിപ്പോകുന്നു. എഴുത്തുകാരനിലെ പച്ചയായ മനുഷ്യനെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. വൈലോപ്പിള്ളി, വിലാസിനി, പുനത്തിൽ കുഞ്ഞബ്ദുള്ള, കെ. ടി. മുഹമ്മദ്, കുഞ്ഞുണ്ണി, പാലാ നാരായണൻ നായർ എന്നിവരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഗ്രന്ഥകാരന്റെ മറ്റു കൃതികളുടെ പേരുകൾ നോക്കിയാൽ 'വീണ്ടും വരുന്നു വസന്തരാത്രികൾ', 'പണ്ഡിറ്റ്ജിയുടെ രഹസ്യങ്ങൾ', 'ഒരു പതിനേഴുകാരിയും മൂന്നു നഗരങ്ങളും', 'ലേഡി ചാറ്റർലിയുടെ പുത്രി' എന്നിങ്ങനെയുള്ള ശീർഷകങ്ങൾ കാണാമെങ്കിലും ഈ പുസ്തകം തീർത്തും ഗൗരവമായിത്തന്നെ അതിന്റെ പ്രതിപാദ്യവിഷയം കൈകാര്യം ചെയ്യുന്നു. 1978-ൽ പ്രസിദ്ധീകരിച്ച 'പൂർണ്ണത തേടുന്ന അപൂർണ്ണബിന്ദുക്കൾ' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണിത്. വി.ബി.സി. നായർ മലയാളരാജ്യം, കേരള ജനത എന്നീ പത്രങ്ങളുടെ സഹപത്രാധിപരും മലയാളനാട് വാരികയുടെ പത്രാധിപരുമായിരുന്നു.
സാഹിത്യകാരന്മാരുടെ ജനിച്ചുവളർന്ന ചുറ്റുപാടുകൾ അവരുടെ സാഹിത്യജീവിതത്തെ കണിശമായും സ്വാധീനിക്കുമല്ലോ. ജനിച്ചുവളർന്ന ഗ്രാമത്തിന്റെ ഓർമ്മകളിൽ മിതഭാഷിയായ വൈലോപ്പിള്ളി പോലും വാചാലനാവുന്നത് നമ്മളിതിൽ കാണുന്നു. ഇന്ന് മെട്രോ നഗരമായി മാറിക്കഴിഞ്ഞ പണ്ടത്തെ കലൂർ ഗ്രാമത്തിലെ വൈലോപ്പിള്ളി കുടുംബത്തിൽ ജനിച്ച അദ്ദേഹം 17 മുതൽ 45 വയസ്സുവരെ അവിടെയിരുന്നെഴുതി. മാനസികരോഗിയായ സ്വന്തം മാതാവിന്റെ അന്ത്യം കണ്ടുനിൽക്കേണ്ടിവന്നയാളാണ് പുനത്തിൽ. താരതമ്യേന ഉയർന്ന നിലയിൽ ജീവിച്ചിരുന്ന എം. കെ. മേനോൻ വിലാസിനി എന്ന പേരു സ്വീകരിച്ച കഥ രസകരവുമാണ്. സിംഗപ്പൂരിലെ 'ഇന്ത്യൻ മൂവി ന്യൂസ്' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ തുളസി, സുഷ, വിലാസിനി എന്നീ തൂലികാനാമങ്ങളിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങിയ പത്രാധിപരായ മൂർക്കനാട് കൃഷ്ണൻകുട്ടി മേനോൻ എന്ന എം. കെ. മേനോൻ അതിലൊരെണ്ണം തന്റെ ശാശ്വതമായ പേരായി മാറുമെന്ന് സ്വപ്നേപി വിചാരിച്ചുകാണില്ല. പ്രചാരം പത്തിരട്ടിയായി വർദ്ധിക്കുകയും വിലാസിനിക്ക് നൂറുകണക്കിന് കത്തുകൾ ലഭിച്ചുതുടങ്ങുകയും ചെയ്തപ്പോൾ 'ഇതു കൊള്ളാമല്ലോ' എന്നദ്ദേഹം വിചാരിച്ചുകാണും.
ചിലപ്പോഴെല്ലാം തന്റെ പഠനവസ്തുക്കളായ സാഹിത്യകാരന്മാരുടെ ജീവിതാവസ്ഥകളെ വായനക്കാരെ സ്പർശിക്കുന്ന വിധത്തിൽ അവതരിപ്പിക്കാൻ വി.ബി.സി.ക്കു സാധിക്കുന്നുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ജീവിതത്തിലെ ഏകാന്തത പുസ്തകം അടച്ചുവെച്ചാലും നമ്മുടെ മനസ്സുകളിൽ തെല്ലു വേദനയോടെ നിറയും. പ്രത്യേകിച്ചും അദ്ധ്യാപകവൃത്തിയിൽനിന്നുള്ള വിരമിക്കലിനുശേഷവും ഏതെങ്കിലും സ്ത്രീ മാഷിന്റെ ജീവിതത്തിലേക്കു കടന്നുവന്നാൽ ഒരു കുടുംബം കെട്ടിപ്പടുക്കാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് 'അറിയില്ല' എന്ന ഉത്തരം വായിക്കുമ്പോൾ. എന്നാൽ മറ്റു സാഹിത്യകാരന്മാരിലെ ചില സവിശേഷതകൾ നമ്മെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യും. വൈലോപ്പിള്ളി സ്‌കൂൾ പഠനകാലത്ത് ഉച്ചപ്പട്ടിണിയായിരുന്നു എന്ന വസ്തുത വായനക്കാരിൽ സഹാനുഭൂതിയോടെ അലകൾ സൃഷ്ടിക്കരുത്. അതിനു കാരണമായത് സ്‌കൂളിൽ മറ്റു ജാതിക്കാരുമായി ഇടപഴകുന്നതിനാൽ ഊണു കഴിക്കുന്നതിനുമുമ്പ് കുളിക്കാൻ സൗകര്യമുണ്ടാകാഞ്ഞതുകൊണ്ടാണ്! ദാരിദ്ര്യവും അന്ധവിശ്വാസവും മനുഷ്യനെ പട്ടിണി കിടത്തും. അല്ലെങ്കിലും അന്ധവിശ്വാസമെന്നത് ആത്മാവിലെ ദാരിദ്ര്യമല്ലേ? എന്നിരിക്കിലും ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ പോലും മറ്റു കുട്ടികൾക്കറിവുണ്ടായിരുന്ന കവിതാസങ്കേതങ്ങൾ വൈലോപ്പിള്ളിക്കറിയാമായിരുന്നില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. സമസ്യാപൂരണമെന്നാൽ നൽകപ്പെട്ട അവസാനവരിക്കുമുന്നിൽ മൂന്നു വരികൾ കൂട്ടിച്ചേർക്കുകയാണെന്ന കാര്യം പോലും അദ്ദേഹത്തിനറിയാമായിരുന്നില്ലത്രേ!
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Vailoppilliyum Mattum' by V. B. C. Nair
Published by D C Books, March 1986

No comments:
Post a Comment