"സമയം സ്വതന്ത്രമായി നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. അത്
എപ്പോഴും തിരശ്ചീനഅക്ഷത്തിലാണ് (horizontal axis) രേഖപ്പെടുത്തേണ്ടത്.
അതിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നത് സര്‍ക്യൂട്ട്
തിയറിയില്‍ മാത്രമല്ല, ജീവിതത്തിലും നിങ്ങള്‍ മറക്കാന്‍ പാടില്ലാത്ത ഒരു കാര്യമാണ് ". വര്‍ഷങ്ങള്‍ക്കുശേഷം പോറ്റിസാറിന്റെ വാക്കുകള്‍ മനസ്സില്‍ തെളിഞ്ഞത്
എന്തുകൊണ്ടാണാവോ? ഇന്നുച്ചക്കുപെയ്ത മഴയുംനോക്കി കുറേനേരം
ചുമ്മാതിരുന്നപ്പോള്‍ ഉപബോധത്തിന്റെ ഏതോ കോണില്‍ നിന്ന് തലനീട്ടിയ
കാരണമില്ലാത്ത കുറ്റബോധമായിരിക്കാം കാരണം. പഠിപ്പിക്കുന്ന വിഷയവും
വിദ്യാര്‍ത്ഥികളെ ചീത്തവിളിക്കലും ഒഴിച്ച് പോറ്റിസാര്‍ ജീവിതത്തില്‍
ആദ്യമായും അവസാനമായും പറഞ്ഞ വാക്കുകള്‍ എന്ന നിലയില്‍ അത് ഞങ്ങളുടെയൊക്കെ
മനസ്സില്‍ ഇടംനേടി.
ആ അദ്ധ്യാപകന്‍ എന്നും ഞങ്ങള്‍ക്കൊരു അത്ഭുതമായിരുന്നു. ജീവിതത്തെക്കാള്‍ വലിയ പ്രതിഛായയുമായി നടന്നിരുന്ന അദ്ദേഹത്തിന്റെ വീട്ടില്‍ ടി.വി.പോലും ഇല്ല എന്ന് മറ്റു അധ്യാപകര്‍ കുറ്റപ്പെടുത്തുന്നതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പക്ഷേ ആശ്ചര്യമൊന്നും തോന്നിയില്ല. അദ്ദേഹം വിവാഹിതനാണെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയോട് സഹതപിച്ചു. മാനുഷികവികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത അദ്ദേഹം ഒരു കുട്ടിയുടെ പിതാവാണെന്നുകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും ഞെട്ടിപ്പോയി. ഈ ഉരുക്കുമനുഷ്യന് അങ്ങനെ ഒരു ദൗര്‍ബല്യമോ! അങ്ങേയറ്റം രസകരവും എന്നാല്‍ വൈദ്യശാസ്ത്രപരമായി അസാധ്യവുമായ ഒട്ടേറെ തമാശകള്‍ വളരെ പ്രചാരം നേടി.
ഒരു സര്‍ക്കാര്‍ കോളേജില്‍, ഒരു ഡിപാര്‍ട്ട്മെന്റ് തലവന് വിദ്യാര്‍ഥികളുടെ മേല്‍ ഇത്ര കര്‍ശനനിയന്ത്രണം സാധ്യമാകും എന്നത് പലര്‍ക്കും ഒരു അതിശയമായി. കൃത്യമായ അധ്യാപനം, യാതൊരു തരികിടയും അനുവദിക്കാത്തതുമൂലം ശ്രദ്ധയോടെയുള്ള ഇരിപ്പ്, അദ്ദേഹത്തിന്റെ ഏതെങ്കിലും ചോദ്യത്തിനുമുന്നില്‍ എഴുന്നേറ്റുനില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള പരമമായ ഉദ്യമം - എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഞങ്ങള്‍ക്കൊരനുഗ്രഹം തന്നെയായിരുന്നു. റിട്ടയര്‍മെന്റ് അടുക്കുമ്പോഴും അദ്ദേഹം പുതിയ വിഷയങ്ങള്‍ സ്വയം പഠിക്കുകയും അതിലും മനോഹരമായി അത് പഠിപ്പിക്കുകയും ചെയ്തു. 1989-ല്‍ സിലബസ് പരിഷ്കരിച്ച് ആദ്യമായി കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ന വിഷയം എന്‍ജിനീയറിംഗിന് നിര്‍ബന്ധമാക്കിയപ്പോള്‍ പോറ്റിസാര്‍ 'പാസ്കല്‍ ലാംഗ്വേജ്' ഞങ്ങളെ പഠിപ്പിച്ചു. ആരുടെ തലതിരിഞ്ഞ ആശയമാണോ എന്തോ, ഈ ഭാഷയില്‍ ":=" എന്ന ചിഹ്നമാണ് അസൈന്‍മെന്റിന് ഉപയോഗിക്കുന്നത് (സാധാരണയായ "=" എന്നതിനുപകരം). മറ്റെന്തോ പറഞ്ഞുവന്ന കൂട്ടത്തില്‍ ":" എന്ന ചിഹ്നത്തിന്റെ പേരെന്താണെന്നു ചോദിച്ചപ്പോള്‍ ക്ലാസിലാകെ പരന്ന നിശബ്ദതയും വളരെ കട്ടിയേറിയതായിരുന്നു. ഉത്തരം കിട്ടാതെ വന്നപ്പോള്‍ പ്രകടമായ അസഹ്യതയോടെ ആ ചോദ്യം വിനയചന്ദ്രനോട് ചോദിച്ചതും ആ പാവം ഉത്തരം കിട്ടാതെ വിഷമിച്ചുനിന്നതും 'സ്കൂളിലേ തന്നെ പഠിക്കേണ്ടതായ കോളന്‍ എന്ന ഉത്തരം അറിയാതെയാണോ താനൊക്കെ ഇങ്ങോട്ടുവന്നതെന്നു' കണ്ണുരുട്ടി ചോദിച്ചതുമെല്ലാം ഇപ്പോഴും ഓര്‍ക്കുന്നു.
ഒടുവില്‍ പോറ്റിസാറിന്റെ റിട്ടയര്‍മെന്റ് ദിവസവും വന്നെത്തി. മറുപടിപ്രസംഗത്തില്‍ ആ മനുഷ്യന്റെ തൊണ്ടയിടറുന്നത് കേള്‍ക്കാന്‍ ഞങ്ങളില്‍ ചിലര്‍ താല്പര്യത്തോടെ കാത്തിരുന്നു. ക്രൂരതയൊന്നുമല്ല, അദ്ദേഹം ഒരു മനുഷ്യന്‍ തന്നെയാണെന്ന് ഞങ്ങളെത്തന്നെ ബോധ്യപ്പെടുത്താന്‍ മാത്രം! അവസാനം അദ്ദേഹം മറുപടി പറയാന്‍ എഴുന്നേറ്റു. സദസ്സിനെ മൊത്തം സ്തബ്ധരാക്കിക്കൊണ്ട് 'കേരളത്തിലെ വൈദ്യുതി വിതരണമേഖലയിലെ കനത്ത പ്രസാരണനഷ്ടത്തെയും അതൊഴിവാക്കാനുള്ള മാര്‍ഗങ്ങളെയും' കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോള്‍ ആ വലിയ മനുഷ്യനെ അളക്കാനുള്ള അളവുകോലൊന്നും ഞങ്ങളെപ്പോലുള്ള ചെറിയമനുഷ്യരുടെ കയ്യില്‍ ഇല്ലെന്നു മനസ്സിലായി. ഇതേ ലക്ഷ്യവുമായി സദസ്സില്‍ ഇരുന്നിരുന്ന സഹഅധ്യാപകരും മനസ്സില്‍ ഇതുതന്നെ ഓര്‍ത്തുകാണണം.
പോറ്റിസാര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല, പക്ഷേ അധ്യാപനമേഖലയിലെ ആ അനന്യമായ വ്യക്തിത്വം എന്റെ മനസ്സില്‍ നേടിയെടുത്തിരുന്ന സ്വാധീനം ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.

No comments:
Post a Comment